സലാലയിൽ ഖരീഫ് സീസൺ തുടങ്ങി; മഴയെത്തിയില്ല
text_fieldsമസ്കത്ത്: സലാലയിലെ മഴക്കാല കാലാവസ്ഥയായ ഖരീഫ് സീസൺ 21 മുതൽ ആരംഭിച്ചെങ്കിലും മഴയെത്തിയില്ല. നിലവിൽ സലാലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് താമസക്കാർ പറയുന്നു. സീസണിെൻറ ഭാഗമായി ഒന്നോ ര േണ്ടാ ചെറിയ മഴകൾ കിട്ടിയെന്നല്ലാതെ കാലാവസ്ഥ മാറിയിട്ടില്ല. വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൗ വർഷവും കോവിഡ് പ്രതിസന്ധി കാരണം ഫെസ്റ്റിവൽ നടക്കാൻ സാധ്യതയില്ലാത്തതിനാൽ കാർഷിക മേഖലയടക്കം എല്ലാ രംഗത്തും തളർച്ച തന്നെയായിരിക്കും. അതോടൊപ്പം നിലവിലെ രാത്രികാല ലോക്ഡൗണും വ്യാപാര മേഖലയെ ബാധിക്കുന്നുണ്ട്. പുതിയ ലോക്ഡൗൺ ആരംഭിച്ചതോടെ രാത്രി ഏഴരക്ക് മുമ്പ് തന്നെ കടകൾ അടക്കാറുണ്ടെന്നും വ്യാപാരികൾ പറയുന്നു.
സാധാരണ ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെയാണ് സലാല ഫെസ്റ്റിവൽ. അറേബ്യൻ ഉപഭൂഖണ്ഡം മുഴുക്കെ ചൂട് അനുഭവപ്പെടു േമ്പാൾ ദോഫാർ ഗവർണറേറ്റിൽ മഴയും ഇൗറനും തണുപ്പും ഒക്കെയായി മഴക്കാലമായിരിക്കും. മഴ തകർത്ത് പെയ്യാൻ തുടങ്ങുന്നതോടെ മലകളും താഴ്വാരങ്ങളും പച്ചയണിയുകയും കുന്നുകളിൽ നിന്ന് ഉറവകൾ പൊട്ടിയൊലിക്കുകയും വെള്ളച്ചാലുകൾ രൂപം കൊള്ളുകളും ചെയ്യും.
മഴക്കാലം ആഘോഷിക്കാൻ പക്ഷികളും മൃഗങ്ങളം ചെടികളും പൂമ്പാറ്റകളും അടക്കം പ്രകൃതി മുഴുവൻ ഒരുങ്ങുന്നതോടെ സലാല ഉത്സവ ലഹരിയിലാവും. ജബൽ ഇത്തീനും െഎൻ ഗരീസും അടക്കം നീന്തിക്കളിക്കാൻ നിരവധി വെള്ളക്കെട്ടുകളുണ്ട് സലാലയിൽ. മലകളും കുന്നുകളും ബീച്ചുകൾക്കുമൊപ്പം ചരിത്ര മുറങ്ങുന്ന നിരവധി പ്രദേശങ്ങളുമുണ്ട്.
വിനോദ സഞ്ചാരികൾ എത്തിയില്ലെങ്കിലും കോവിഡ് വ്യാപനം നിലച്ചാൽ മതിയെന്നാണ് സലാലയിൽ ഇളനീർ വ്യാപാരം നടത്തുന്ന വടകര പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറയുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇൗ വർഷവും ഖരീഫിന് വേണ്ടി ഒന്നും കരുതി വെച്ചിട്ടില്ല. ഖരീഫ് ഫെസ്റ്റിവൽ ഇല്ലാത്തത് എല്ലാവർക്കും വലിയ നഷ്ടമാണ്. ചെറിയ കടല വിൽപനക്കാരൻ മുതൽ വൻകിട ഹോട്ടലുകൾ വരെ ഇൗ നഷ്ടം അനുഭവിക്കുന്നവരാണ്. സാധാരണ ഉത്സവകാലത്ത് ഒമാെൻറ അകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് സലായിലേക്ക് ഒഴുകുന്നത്. അതിനാൽ അത് എല്ലാ മേഖലക്കും ഉണർവ് നൽകും.
മലയാളികൾ നിരവധിയുള്ളതാണ് കാർഷിക മേഖല. മുൻവർഷങ്ങളിൽ സീസൺ പ്രതീക്ഷിച്ച് കടം വാങ്ങിയും മറ്റുമാണ് സലാലയിൽ കൃഷിയിറക്കുന്നത്. കൃഷിയിലൂടെ ഫെസ്റ്റിവൽ കാലത്ത് വൻ ലാഭവും കൊയ്യാനാവും. എന്നാൽ കോവിഡ് പ്രതിസന്ധി കാര്യങ്ങൾ താറുമാറാക്കി. മുൻകാലത്ത് ഇൗ മേഖലയിൽ പ്രവർത്തിച്ചിരുന്ന 50 ശതമാനത്തിലധികം പേരും േജാലി ഒഴിവാക്കിയിട്ടുണ്ട്. പലരും നാട്ടിൽ സ്ഥിരമാവാൻ തുടങ്ങി. കോവിഡ് കാരണം നാട്ടിൽ കുടുങ്ങിയവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.