ഖോർ അൽ ഖുറയിം, ദേശാടന പക്ഷികൾക്ക് പ്രിയപ്പെട്ടയിടം
text_fieldsമസ്കത്ത്: ദേശാടനപക്ഷികൾക്ക് പ്രിയപ്പെട്ടയിടമാണ് തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ േഖാർ അൽ ഖുറയിം. മഴ വെള്ളവും വാദിയിൽ നിന്ന് ഒഴുകിവരുന്ന ശുദ്ധജലവും കടൽ വേലിയേറ്റ സമയത്ത് കടൽ ജലവും സംഗമിക്കുന്ന മേഖല കൂടിയാണിത്.
റുസ്താഖിൽ നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലം വാദി അൽ െഎസിലൂടെയാണ് ഖോർ അൽ ഖുറയിമിൽ എത്തുന്നത്. കടലിലെ വേലിയേറ്റത്തിന് അനുസൃതമായി രൂപം പ്രാപിച്ച ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. സമൃദ്ധമായി വളർന്നുവരുന്ന കണ്ടൽ ചെടികൾ വർഷം േതാറും എത്തുന്ന ദേശാടനപക്ഷികൾക്ക് താൽകാലിക താമസ ഇടമാണ്.
അനുഗൃഹീതമായ പരിസ്ഥിതി നിലനിൽക്കുന്നതിനാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഇനം പക്ഷികളാണ് ഇവിടെ എത്തുന്നത്. നിരവധി ഇനം പക്ഷികൾ എല്ലാ വർഷവും ഏപ്രിൽ ആദ്യം മുതൽ ഇവിടെ എത്തുകയും സെപ്റ്റംബറോടെ സ്ഥലം വിടുകയും ചെയ്യും. ഇൗ സുന്ദര പ്രദേശത്ത് എത്തി ഒരു മാസത്തിന് ശേഷമാണ് പക്ഷികൾ കൂട് കൂട്ടുന്നത്. കറുത്ത ചിറകുള്ള ചിറകുള്ള ശീക്രി പക്ഷികൾ, തീരമുണ്ടി, കാലിട്രിസ് പക്ഷി എന്നീ പ്രാദേശിക പക്ഷികളെ ഇവിടെ സ്ഥിരമായി കാണാറുണ്ട്.
കണ്ടൽ മരങ്ങൾ സ്ഥിരമായി നടുന്നതും സംരക്ഷിക്കുന്നതും കടൽ ജീവികൾക്കും പക്ഷികൾക്കും വലിയ അനുഗ്രഹമാണ്. ഇൗ മേഖല നിരവധി ഇനം മത്സ്യങ്ങൾക്കും ജീവിക്കാനും ഇരപിടിക്കാനും അനുയോജ്യ മേഖല കൂടിയാണ്. ഇരു ഭാഗങ്ങളിലും കണ്ടൽ മരങ്ങൾ തഴച്ച് വളരുന്നത് മത്സ്യങ്ങൾ, ഞണ്ടുകൾ തുടങ്ങിയവക്കും അനുഗ്രഹമാണ്. ഒമാൻ പരിസ്ഥിതി സമിതി ഇവിടെ വർഷന്തോറും ലോക ചതുപ്പ് നിലദിനമായ ഫെബ്രുവരി രണ്ടിന് കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.