Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൃ​ക്ക...

വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ; വി​ജ​യ​ക്കു​തി​പ്പു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
Kidney transplant surgery,
cancel

മ​സ്ക​ത്ത്: വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ ഒ​മാ​നി​ൽ വി​ജ​യ​ക്കു​തി​പ്പു​മാ​യി റോ​യ​ൽ ഹോ​സ്പി​റ്റ​ർ. ഈ ​വ​ർ​ഷം ഇ​തു​വ​രെ 33 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ ഈ ​ക​ണ​ക്കി​ൽ ഇ​നി​യും വ​ർ​ധ​ന​യുണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ര​യും വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​ത് ആ​ശു​പ​ത്രി​ക്കും സു​ൽ​ത്താ​നേ​റ്റി​നും ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​കെ ന​ട​ത്തി​യ 33 എ​ണ്ണ​ത്തി​ൽ എ​ട്ട് വൃ​ക്ക​ക​ൾ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ദാ​താ​ക്ക​ളി​ൽ​നി​ന്നും, 25 എ​ണ്ണം ജീ​വി​ച്ചി​രി​ക്കു​ന്ന ദാ​താ​ക്ക​ളി​ൽ നി​ന്നു​മാ​ണ് മാ​റ്റി​വെ​ച്ച​ത്.

ട്രാ​ൻ​സ്പ്ലാ​ൻ​റ് സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ, ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ർ, ഹെ​ൽ​ത്ത് കെ​യ​ർ ടീ​മു​ക​ൾ, രോ​ഗി​ക​ൾ, ദാ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​ത ശ്ര​മ​ങ്ങ​ളു​മാ​ണ് ഈ ​വി​ജ​യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ന് പി​ന്നി​ലെ​ന്ന് റോ​യ​ൽ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. 1988ലാ​ണ് റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ ആ​ദ്യ​ത്തെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​ത്.

ഇ​തു​വ​രെ ആ​കെ 323 ട്രാൻസ് പ്ലാന്റുകളാ​ണ് ന​ട​ന്ന​ത്. ആ​കെ ന​ട​ത്തി​യ ശ​സ്ത്ര​​ക്രി​യ​ക​ളു​ടെ പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഈ ​വ​ർ​ഷ​മാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​മാ​ൻ. ഈ ​വ​ർ​ഷ​ത്തെ നാ​ഴി​ക​ക്ക​ല്ല് വി​പു​ല​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ള്ള രാ​ജ്യ​ത്തി​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന ശേ​ഷി​യെ അ​ടി​വ​ര​യി​ടു​ന്നു.

വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പ് സ​മ​യം ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യും അ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത നി​ല​വാ​രം ന​ൽ​കു​ക​യും ചെ​യ്യും. ഇ​ത്ര​യും വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ​യും ഒ​മാ​നി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്റെ​യും നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫൈ​സ​ൽ ബി​ൻ സ​ലേം അ​ൽ ഇ​സ്മാ​ഈ​ലി പ​റ​ഞ്ഞു.

​അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2023 മു​ത​ൽ 2025 വ​രെ​യു​ള്ള ദേ​ശീ​യ അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​വ​ത്ക്ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പെ​ന്ന് നാ​ഷ​ന​ൽ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​ൻ​റ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ബു​സൈ​ദി അ​റി​യി​ച്ചി​രു​ന്നു. ബോ​ധ​വ​ത്​​ക്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

2023ൽ ​ഒ​മാ​നി​ൽ 19 വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്നു. ഇ​തി​ൽ 15 എ​ണ്ണം മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രി​ൽ നി​ന്നും 4 എ​ണ്ണം ദാ​താ​ക്ക​ളി​ൽ നി​ന്നു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 20 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 11 ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി. ഒ​ന്ന്​ ദാ​താ​വി​ൽ​നി​ന്നും ശേ​ഷി​ക്കു​ന്ന​വ മ​രി​ച്ച​വ​രി​ൽ നി​ന്നു​മാ​യി​രു​ന്നു. അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മാ​യ അ​ൽ ഷി​ഫ പോ​ർ​ട്ട​ലി​ൽ സ​ന്ന​ദ്ധ​രാ​യ 20,000ത്തി​ല​ധി​കം ദാ​താ​ക്ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​നാ​യി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ദാ​താ​വി​ന്റെ​യും രോ​ഗി​യു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​വ​യ​വ​ദാ​നം നി​ര​വ​ധി ജീ​വ​ൻ ര​ക്ഷി​ക്കു​ന്നു, എ​ന്നാ​ൽ ദാ​താ​ക്ക​​ളെ കി​ട്ടാ​ത്ത​ത്​ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രും മ​റ്റും പ​റ​യു​ന്നു.

അ​വ​യ​വ ദാ​ന​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ൽ ഏ​ക​ദേ​ശം 2,500 വൃ​ക്ക​രോ​ഗി​ക​ളാ​ണ്​ ഡ​യാ​ലി​സി​സ്​ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൊ​രു​ത്ത​മു​ള്ള ദാ​താ​ക്ക​ൾ അ​വ​രു​ടെ വൃ​ക്ക​യു​ടെ ഒ​രു ഭാ​ഗം ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ ഈ ​രോ​ഗി​ക​ളു​ടെ ക​ഷ്ട​പാ​ടു​ക​ൾ കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​​മെ​ന്ന്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​വ​യ​വ ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്.

മ​ര​ണാ​ന​ന്ത​ര അ​വ​യ​വ ദാ​ന​ത്തി​നാ​യി ഷി​ഫ അ​പ്ലി​ക്കേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി അ​വ​യ​വ​ദാ​ന​വും മാ​റ്റി​​വെ​ക്ക​ലും വി​ക​സി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്നു​ണ്ട്. ദാ​താ​ക്ക​ളു​ടെ​യും സ്വീ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങ​ളും നൈ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ അ​വ​യ​വ മാ​റ്റി​വെ​ക്ക​ലി​നു​ള്ള ദേ​ശീ​യ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ഗു​ണ​പ​ര​മാ​യ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കും. ഒ​രു ഡേ​റ്റാ​ബേ​സ് സ​ജീ​ക​രി​ക്കാ​നും അ​വ​യ​വ ദാ​ന​ത്തി​ലും മാ​റ്റി​വെ​ക്ക​ലി​ലു​മു​ള്ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും ഇ​ത് ഒ​മാ​നെ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsKidney transplant surgeryRoyal Hospital
News Summary - Kidney transplant surgery
Next Story