ഒരാഴ്ചക്കിടെ നാലു പേർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ
text_fieldsമസ്കത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ റോയൽ ഹോസ്പിറ്റലിൽ രണ്ടു കുട്ടികളുടേതുൾപ്പെടെ നാലു പേർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. റോയൽ ഹോസ്പിറ്റലിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ വിദഗ്ധരായ സംഘമാണ് നൂതന ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ അവയവങ്ങളും കോശങ്ങളും മാറ്റിവെക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് റോയൽ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ ഡോ. ഖാസിം ബിൻ അഹമ്മദ് അൽ സാൽമി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ ആരോഗ്യമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണെന്ന് പീഡിയാട്രിക് നെഫ്രോളജി സീനിയർ കൺസൽട്ടന്റും റോയൽ ഹോസ്പിറ്റലിലെ ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവിയുമായ ഡോ. നെവൻ ബിൻത് ഇബ്രാഹിം അൽ കൽബാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.