സുൽത്താനേറ്റിൽ ഇനി കിളിക്കൊഞ്ചൽ കാലം...
text_fieldsമസ്കത്ത്: ശൈത്യകാല സീസൺ തുടങ്ങാനിരിക്കെ സുൽത്താനേറ്റിൽ കിളിക്കൊഞ്ചൽ കേട്ടുതുടങ്ങി. രാജ്യത്തിെൻറ വിവിധ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ യൂറോപ്, പടിഞ്ഞാറ്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ദേശാടനപ്പക്ഷികളെ കാണാനാകും.
കാലാവസ്ഥ അനുകൂലമായതോടെ ദേശാന്തരങ്ങൾ താണ്ടിയാണ് അവ സുൽത്താനേറ്റിെൻറ മണ്ണിലേക്ക് എത്തുന്നത്. അടുത്ത വർഷം ഫെബ്രുവരി അവസാനംവരെ 400ലധികം ഇനം ദേശാടനപ്പക്ഷികൾ മരുപ്പച്ചകൾ, ചതുപ്പുകൾ, ദ്വീപുകൾ, ഇടതൂർന്ന വനപ്രദേശങ്ങൾ, പർവതപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ എത്തുമെന്നാണ് പ്രകൃതി സ്നേഹികളും പക്ഷിനിരീക്ഷകരും കരുതുന്നത്.
ഒമാനിലെ സമുദ്ര പരിസ്ഥിതി ഫലഭൂയിഷ്ഠമാണ്. ദേശാടനപക്ഷികൾക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് പരിസ്ഥിതി അതോറിറ്റിയിലെ വെറ്റ്ലാൻഡ് മാനേജ്മെൻറ് വിഭാഗം മേധാവി അസീസ ബിൻത് സൗദ് അൽ അത്തൈബി പറഞ്ഞു. രാജ്യത്തെ 70 സ്ഥലങ്ങൾ പക്ഷികളുടെ ദേശാടനത്തിനുള്ള പ്രധാന മേഖലകളായി കണ്ടെത്തിയിട്ടുണ്ട്.
കിഴക്കൻ ആഫ്രിക്കയുടെയും മധ്യേഷ്യയുടെയും പാതയിലൂടെയാണ് ഇവ സുൽത്താനേറ്റിലെത്തുന്നത്. ദോഫാർ ഗവർണറേറ്റിൽ 200ഒാളം സ്റ്റെപ്പി കഴുകൻമാരുടെ സാന്നിധ്യം രേഖപ്പെടുത്തിയതായി ദിവാനിലെ ദിവാൻ ഒാഫ് േറായൽ കോർട്ടിലെ പരിസ്ഥിതിസംരക്ഷണ ഒാഫിസ് അറിയിച്ചിരുന്നു. ജൈവവൈവിധ്യങ്ങളുടെ കൃത്യമായ കണക്കെടുപ്പിന് ശൈത്യകാല കുടിയേറ്റത്തിെൻറ ആരംഭത്തിൽ ദിവാനിലെ പരിസ്ഥിതിസംരക്ഷണ ഓഫിസ് സ്റ്റെപ്പി കഴുകൻമാരുടെ കണക്കെടുപ്പ് തുടങ്ങിയിരുന്നു.
അടുത്ത വർഷം മാർച്ച് 22വരെ ഇത് തുടരും. ഒമാനി എൻവയൺമെൻറ് സൊസൈറ്റി, ബ്രിട്ടീഷ്-ഒമാനി ഫ്രണ്ട്ഷിപ് സൊസൈറ്റി, നിരവധി അന്താരാഷ്ട്രസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിസ്ഥിതി പദ്ധതികൾ നടപ്പാക്കുന്നത്. ഷഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ബാത്തിന ഗവർണറേറ്റിൽ സാധാരണ ഒമാനിൽ വരാത്ത നിരവധി ഇനം പക്ഷികളാണ് സന്ദർശകരായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.