കിംസ് ഒമാൻ ആശുപത്രിക്ക് പുതിയ സി.ഇ.ഒ
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ സ്വകാര്യ ഹെൽത്ത്കെയർ സ്ഥാപനമായ കിംസ് ഒമാെൻറ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി സ്റ്റെഫാൻ ജയിംസ് മക്മില്ലൻ സ്ക്രൈസിവാനെക്ക് ചുമതലയേറ്റു. ആശുപത്രികളുെട നടത്തിപ്പ് അടക്കം ഹെൽത്ത്കെയർ രംഗത്ത് 25 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളയാളാണ് സ്റ്റെഫാൻ ജയിംസ്. അഞ്ച് വർഷം ഏണസ്റ്റ് ആൻഡ് യങ്ങിെൻറ 'മെന' മേഖലയിലെ ഹെൽത്ത്കെയർ അഡ്വൈസറി സർവിസസ് വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലണ്ടനിലെ നാഷനൽ ഹെൽത്ത് സർവിസസിലായിരുന്നു സ്കോട്ട്ലൻഡിെൻറ വംശജനായ സ്റ്റെഫാെൻറ കരിയറിെൻറ തുടക്കം. ജി.സി.സിയിലെ ഹെൽത്ത് കെയർ കൺസൽട്ടൻസി, ഹോസ്പിറ്റൽ മാനേജ്മെൻറ് രംഗത്ത് പരിചയസമ്പന്നനാണ്.
കിംസ് ഒമാെൻറ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് സ്റ്റെഫാൻ പറഞ്ഞു. ഒമാനിലെ ഏറ്റവും നല്ല ആശുപത്രികളിൽ ഒന്നാണ് കിംസ്. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ കിംസിനെ ഒമാനിലെ ഏറ്റവും മികച്ച ആശുപത്രിയാക്കുകയെന്നാണ് തെൻറ ദൗത്യമെന്നും സ്റ്റെഫാൻ പറഞ്ഞു. കിഡ്നി ഡയാലിസിസ് യൂനിറ്റ്, കീമോ തെറപ്പി ഒാേങ്കാളജി തുടങ്ങിയവ വരും മാസങ്ങളിൽ ആരംഭിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.