കെ.എം.സി.സി ഒാണക്കിറ്റ് വിതരണം നടത്തി
text_fieldsറൂവി കെ.എം.സി.സി പ്രവർത്തകർ ഒാണക്കിറ്റുകൾ തയാറാക്കുന്നു
മസ്കത്ത്: റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. റൂവി പ്രദേശത്തുള്ള മുന്നൂറിൽ പരം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ പ്രവാസികൾക്ക് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുവരുന്നുണ്ട്. ലോക്ഡൗൺ കാലത്തും റൂവി, മത്ര ഭാഗങ്ങളിലും കാപിറ്റൽ ഏരിയയുടെ മറ്റു ഭാഗങ്ങളിലും മുടങ്ങാതെ ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകിയിരുന്നു. റമദാനിലും പെരുന്നാൾ ആഘോഷ ദിവസങ്ങളിലും ആവശ്യക്കാരായ ആയിരക്കണക്കിനുപേർക്ക് പാകം ചെയ്ത ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തെ ഓണവും അത്തരത്തിൽ കൊണ്ടാടേണ്ടതാണെന്ന് മനസ്സിലാക്കിയാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് റൂവി കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
സൂർ: സൂർ കെ.എം.സി.സി ആഭിമുഖ്യത്തിൽ ഒാണകിറ്റ് വിതരണം നടത്തി. ജനറൽ സെക്രട്ടറി സൈനുദ്ദീൻ കൊടുവള്ളി, വർക്കിങ് പ്രസിഡൻറ് മുസ്തഫ കണ്ണൂർ, വൈസ് പ്രസിഡൻറ് കെ.വി ഉസൈൻ, സെക്രട്ടറി നൗഷാദ് മെഡിക്കൽ, സെക്രട്ടറി നാസർ കടവല്ലൂർ, സിദ്ധീഖ് അരീക്കോട് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.കോവിഡ് കാലത്തിെൻറ തുടക്കം മുതൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. കഴിഞ്ഞ മാർച്ച് മുതലുള്ള ആറുമാസ കാലയളവിൽ ഏതാണ്ട് 25 ലക്ഷത്തോളം ഇന്ത്യൻ രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.