കോട്ടയം ജില്ലയിൽ ഡയാലിസിസ് സംവിധാനം ഒരുക്കാൻ കെ.എം.സി.സി
text_fieldsമസ്കത്ത്: കോട്ടയം ജില്ലയിൽ നിർധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യുന്നതിന് കേന്ദ്രം ഒരുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒമാൻ ദേശീയ ദിനാഘോഷവും കുടുംബസംഗമവും വേദിയിലാണ് പ്രഖ്യാപനമുണ്ടായത്.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ല കെ.എം.സി.സി രക്ഷാധികാരിയുമായ ഷമീർ പാറയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാകായിക മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷതവഹിച്ചു. അജ്മൽ പത്തനാട്, ഇസ്മായിൽ കൂട്ടിക്കൽ, അൻസാരി ചോറ്റി, കാബൂസ് ചാമംപതാൽ , അബ്ദുൽ ലത്തീഫ് ചാമംപതാൽ, അജ്മൽ കബീർ ഇടക്കുന്നം, അഫ്സൽ പാലാ, തുടങ്ങിയവർ സംസാരിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ, റൂവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫിറോസ് പരപ്പനങ്ങാടി, മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നൈസാം ഹനീഫ് വാഴൂർ സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.