'മുഹമ്മദ് നബിയെ അറിയാം' -കെ.ഐ.ജി സ്നേഹസംഗമം
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ 'മുഹമ്മദ് നബിയെ അറിയാം' തലക്കെട്ടിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി. കാരുണ്യം, വിനയം, സത്യസന്ധത തുടങ്ങിയ ഉത്തമ വ്യക്തിഗുണങ്ങൾക്ക് ഉടമയും അപരിഷ്‌കൃത സമൂഹത്തിൽ സമത്വം, നീതി തുടങ്ങിയ മൂല്യങ്ങൾ വിജയകരമായി നടപ്പാക്കിയ പരിഷ്‌കർത്താവുമായിരുന്നു മുഹമ്മദ് നബിയെന്ന് ജീവിതചരിത്രം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
പ്രവാചക കാരുണ്യം മനുഷ്യരോട് മാത്രമല്ല, ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കും വ്യാപരിച്ചതായി നബിവചനങ്ങളിൽ കാണാം.
സ്ത്രീകൾ, തൊഴിലാളികൾ, അടിമകൾ, അനാഥർ, ദരിദ്രർ തുടങ്ങി അവഗണിക്കപ്പെട്ടവരോട് കൂടെയാണ് അദ്ദേഹം നിലയുറപ്പിച്ചത്. പ്രവാചകനെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും കൂടുതൽ ആളുകളിലേക്ക് അദ്ദേഹത്തിന്റെ ജീവിതസന്ദേശം പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഷുക്കൂർ വണ്ടൂർ സ്വാഗതവും സെക്രട്ടറി റിഷ്ദിൻ അമീർ നന്ദിയും പറഞ്ഞു. കൺവീനർ മുഹമ്മദ് ഷിബിലി പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.