Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ടു​ങ്ങ​ല്ലൂ​ര്‍...

കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും

text_fields
bookmark_border
onam 2024
cancel
camera_alt

ഒ​മാ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

മ​സ്‌​ക​ത്ത്: ഒ​മാ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​ല്‍ ഖൂ​ദി​ലെ അ​ല്‍ അ​സാ​ല ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ 1200ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഓ​ണ​സ​ദ്യ​യും കൊ​ടു​ങ്ങ​ല്ലൂ​ര്‍ കൂ​ട്ടാ​യ്മ​യി​ലെ കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മി​ഴി​വേ​കി. കൂ​ട്ടാ​യ്മ​യി​ലെ 53 ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ചേ​ര്‍ന്ന​വ​ത​രി​പ്പി​ച്ച `ഒ​രി​ടം' എ​ന്ന ദൃ​ശ്യാ​വി​ഷ്‌​കാ​രം പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. കൃ​ഷ്ണ​രാ​ജ് അ​ഞ്ചാ​ലും​മൂ​ടാ​ണ് `ഒ​രി​ടം' അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് റി​യാ​സ് അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി ല​ബീ​ഷ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ സു​നി​ല്‍ കാ​ട്ട​ക​ത്ത് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​ന്‍സാ​ര്‍ കു​ഞ്ഞു​മൊ​യ്തീ​ന്‍, ബി​ജു അ​യ്യാ​രി​ല്‍, മു​ജീ​ബ് മ​ജീ​ദ്, വാ​സു​ദേ​വ​ന്‍ ത​ളി​യ​റ, കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Kodungallur Koottayma Onam celebration and kudumba Sangamam
Next Story