കൊല്ലം പ്രവാസി അസോസിയേഷൻ ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsമസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള ഡോണര്‍ കാര്‍ഡ് വിതരണവും ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷന് പ്രസിഡന്റ് കൃഷ്ണേന്ദുവിന് ആദരവും ഫിഫ ഫുട്ബാള്‍ വേള്‍ഡ് കപ്പ് പ്രവചന മത്സര നറുക്കെടുപ്പും സമ്മാനദാനവും നടന്നു.
വരുംനാളുകളിലും ഇതുപോലുള്ള ആഘോഷങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൊല്ലം അസോസിയേഷന് എന്നും മുന്നിലുണ്ടാകും എന്നു പ്രസിഡന്റ് കൃഷ്ണേന്ദുവും ജനറല്‍ സെക്രട്ടറി സഹീര്‍ അഞ്ചലും പറഞ്ഞു.
പരിപാടികള്‍ക്ക് സെക്രട്ടറി ബിജുമോന്, വൈസ് പ്രസിഡന്റ് രതീഷ് രാജന്, ട്രഷറര്‍ ജാസ്മിന് യൂസുഫ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണരാജ്, പദ്മചന്ദ്ര പ്രകാശ്, സജിത്ത് എന്നിവര്‍ നേതൃത്വം നല്കി. കൊല്ലം പ്രവാസി അസോസിയേഷനുമായി സഹകരിക്കുന്നതിന് 97882245,9542 8146, 9055 8985 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.