കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ റമദാൻ നിലാവ്
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തില്‍ റമദാൻ നിലാവ് എന്ന പേരിൽ ഇഫ്താർ വാദികബീർ മുനിസിപ്പാലിറ്റി ക്യാമ്പിൽ നടന്നു. ക്യാമ്പ് അംഗങ്ങളെയും ഒമാനിലെ വിവിധ സാമൂഹിക, സാംസ്കാരിക, സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ച് വിപുലമായാണ് ഇഫ്താർ നടത്തിയത്.
അസോസിയേഷന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളേയും ഇടപെടലുകളും പങ്കെടുത്തവർ അനുമോദിക്കുകയും വരുംനാളുകളിലും സജീവമായി സമൂഹത്തില്‍ പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ജനറൽ സെക്രട്ടറി സഹീർ അഞ്ചൽ, സെക്രട്ടറി ബിജുമോൻ, ട്രഷർ ജാസ്മിൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പദ്മചന്ദ്ര പ്രകാശ്, കൃഷ്ണ രാജ് സജിത്ത്, ശ്രീജിത്ത്, അൻസാർ കരുനാഗപ്പള്ളി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.