കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ക്ഷേമനിധി അംഗത്വവിതരണം
text_fieldsമസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്‍ കൂട്ടായ്മയുടെ നേതൃത്തിൽ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സഹായത്തോടെ അംഗങ്ങള്‍ക്ക് പ്രവാസി ക്ഷേമനിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബസംഗമത്തോടനുബന്ധിച്ചായിരുന്നു അംഗത്വവിതരണം. പെൻഷൻ, വായ്പകള്‍ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളില്‍ പ്രവാസികളായ നാം എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് കൃഷ്ണേന്ദു പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഭാഗമാകേണ്ടതിനെപ്പറ്റി പ്രവാസികള്‍ക്ക് കൃത്യമായ ധാരണയില്ലെന്നും അതിനായി ബോധവത്കരണം ആവശ്യമാണെന്നും ജനറല്‍ സെക്രട്ടറി ഷഹീർ അഞ്ചൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ട്രഷറർ ജാസ്മിൻ യൂസുഫ്, സെക്രട്ടറി ബിജു മോന്, സജിത്, ശ്രീജിത്, പത്മചന്ദ്ര പ്രകാശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. കൂട്ടായ്മയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 97882245, 9542 8146 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.