കൊടക്കൽ ദാറുറഹ്മ അറബിക് കോളജ് ഒമാൻ ചാപ്റ്റർ നിലവിൽ വന്നു
text_fieldsകൊടക്കൽ ദാറുറഹ്മ അറബിക് കോളജ് ഒമാൻ ചാപ്റ്ററിന്റെ രൂപവത്കരണ യോഗത്തിൽനിന്ന്
മസ്കത്ത്: കൊടക്കൽ ദാറുറഹ്മ അറബിക് കോളജ് കമ്മിറ്റിയുടെ ഒമാൻ ചാപ്റ്റർ നിലവിൽ വന്നു. സീബ് വാദിബാഹാസിൽ ടി.പി. മജീദിന്റെ വസതിയിൽ നടന്ന പത്തോളം സംയുക്ത മഹല്ല് നിവാസികളുടെ സംഗമത്തിലാണ് ചാപ്റ്റർ രൂപവത്കരിച്ചത്.
ചാപ്റ്ററിന്റെ പ്രസിഡന്റായി കെ.പി. മുനീർ, ജനറൽ സെക്രട്ടറിയായി കെ.ഒ. സമീർ, ട്രഷററായി മജീദ് വെന്നപ്പാലയെയും തിരഞ്ഞെടുത്തു. കോളജ് കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എ.കെ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.പി. മജീദ് സ്വാഗതവും സി.കെ. റഫീഖ് നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികൾ: ടി.പി. അബ്ദുൽ മജീദ് (ചെയൻ), സി.കെ. റഫീഖ്, സി.വി. നാസർ (വൈ. ചെയർ), സാജിർ കൊണ്ടോട്ടി (വർക്കിങ് പ്രസി), കെ.പി. ജാസിം (വർക്കിങ് ജന. സെക്ര), ഫൈസൽ കൊളവൻ, പി.കെ. ഫൈസൽ, കെ.ടി. റസാഖ്, ടി.പി. അജ്നാസ്, ഫൈസൽ തയ്യുള്ളതിൽ (വൈ. പ്രസി), സലാം പട്ടിയാട്ട്, സഫ്വാൻ കൊടക്കൽ, കെ.പി. അനസ് ഹമീദ്, അനസുദ്ദീൻ കുറ്റ്യാടി, കെ.ഒ. ഫസൽ (ജോ. സെക്ര). 13 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.