മത്രയിലെ െഎസൊലേഷൻ തുടരും; ഭീതിയുടെ ആവശ്യമില്ല
text_fieldsമസ്കത്ത്: മത്ര വിലായത്തിലേത് ആരോഗ്യപരമായ ഒറ്റപ്പെടുത്തലാണെന്നും പരിഭ്രാന്തിയേ ാ ഭയമോ ആവശ്യമില്ലെന്നും ഒമാൻ അധികൃതർ. മത്ര വിലായത്തിലെ ജനങ്ങളെ സംരക്ഷിക്കുക എന് ന ലക്ഷ്യത്തോടെയാണ് സാനിറ്ററി െഎസൊലേഷൻ നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇവ ിടെ ഭക്ഷ്യവിഭവങ്ങളുടേതടക്കം വിതരണത്തിന് കുറവൊന്നുമില്ല. എല്ലാ അവശ്യ േസവനങ്ങളും ലഭ്യമാണ്. ആംബുലൻസുകളും മെഡിക്കൽ ഉപകരണങ്ങളും വരുകയും പോവുകയും ചെയ്യുന്നുണ്ട്. വിലായത്തിലെ പെട്രോൾ സ്േറ്റഷനുകളിൽ ഇന്ധനം ലഭ്യമാണ്. കാർഗോ ട്രക്കുകൾ, ആരോഗ്യ സേവന വാഹനങ്ങൾ എന്നിവ തടസ്സമില്ലാതെ പോവുന്നുണ്ട്. പകർച്ചവ്യാധികൾ പടരുന്ന േമഖലകളിൽ രോഗവ്യാപനം തടയാനും താമസക്കാരെ രക്ഷിക്കാനും ആഗോളാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന സംവിധാനമാണ് സാനിറ്ററി െഎസൊലേഷൻ. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നടപ്പാക്കുക. അതിനാൽ ആരും പേടിക്കുകയോ പരിഭ്രാന്തരാവുകയോ ചെയ്യേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ, മത്ര വിലായത്തിൽ കോവിഡ് നിയന്ത്രിക്കാൻ സർക്കാർ എടുത്ത മികച്ച നടപടികളിൽ വിലായത്തിലെ ജനങ്ങൾ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിനന്ദനങ്ങൾ നേർന്നു.
ലോക്ഡൗൺ ആരംഭിച്ചതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയതടക്കമുള്ള നടപടികൾ പ്രശംസാർഹമാണെന്നും വിലായത്തിലുള്ളവർ പറയുന്നു. അൽ റഹ്മ അസോസിേയഷൻ, മത്ര ചാരിറ്റി ടീം, ഒമാൻ ചാരിറ്റബ്ൾ ഒാർഗനൈസേഷൻ, ഒരുകൂട്ടം ഹോട്ടലുകൾ എന്നിവ മത്ര വാലി ഒാഫിസ് സഹകരിച്ച് ജനങ്ങൾക്ക് സഹായമെത്തിച്ചതായി മജ്ലിസുശൂറ അംഗം സൈദ് ബിൻ സാലിം അൽ വഹൈബി പറഞ്ഞു. ഇൗ വിഷയത്തിൽ പിന്തുണ ലഭിക്കുന്നതിൽ സുപ്രീം കമ്മിറ്റികളുമായി ബന്ധപ്പെടുകയും ജനങ്ങേളാട് വീട്ടിലിരിക്കാൻ കൃത്യമായ ബോധവത്കരണം നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.വിലായത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സഹായങ്ങൾ എത്തിച്ചതായി മറ്റൊരു ശൂറ അംഗമായ താഹിറ ബിൻത് അബ്ദുൽ ഖാലിഖ് അൽ ലവാതിയ പറഞ്ഞു. കടകളും മറ്റു സ്ഥാപനങ്ങളും അടച്ചതിനാൽ നിത്യവരുമാനം മുടങ്ങിയ നിരവധി കുടുംബങ്ങൾക്കും മറ്റും സഹായമെത്തിച്ചതായി മത്ര ചാരിറ്റി ടീം തലവൻ തൗഫീഖ് അബ്ദുൽ ഹുസൈൻ അൽ ലവാത്തിയും പറഞ്ഞു. ടാക്സി ഡ്രൈവർമാർ, ടെയ്ലർമാർ, കട നടത്തിപ്പുകാർ തുടങ്ങിയവർക്കാണ് സഹായം എത്തിച്ചത്.
പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 15 ദിവസത്തെ ഭക്ഷ്യവിഭവമാണ് അൽ റഹ്മ അസോസിയേഷൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. അരി, ധാന്യം, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ അടങ്ങിയ 2000 കിറ്റുകൾ ഒമാൻ ചാരിറ്റബ്ൾ അസോസിയേഷനും നൽകിയിരുന്നു. ഒരു മാസത്തേക്ക് ഇൗ ഭക്ഷ്യധാന്യം മതിയാകും. മത്ര വാലി ഒാഫിസ് സകാത് സംഭരണം ആരംഭിച്ചതായും ഇതുവഴി വിലായത്തിലെ 2,30,000 ജനങ്ങൾക്ക് സഹായം എത്തിക്കാൻ കഴിയുമെന്നും മുനിസിപ്പൽ കൗൺസിൽ അംഗം സാലിം ബിൻ മുഹമ്മദ് അൽ ഗമ്മാരി പറഞ്ഞു. താമസക്കാരിൽ 40 ശതമാനം സ്വദേശികളാണ്.
സാധനങ്ങളുടെ വിതരണത്തിനായി രണ്ടുപേർ അടങ്ങിയ എട്ട് സന്നദ്ധ സേവക സംഘമുണ്ടെന്ന് ചാരിറ്റി അസോസിയേഷൻ സി.ഇ.ഒ അലി ഇബ്രാഹീം ശുനൂൻ പറഞ്ഞു. ഇതിനായ ഏഴു ട്രക്കുകളും രംഗത്തുണ്ട്. ഹമരിയ അടക്കമുള്ള ഭാഗങ്ങളിലായി സംഘം 2000 കിറ്റുകൾ വിതരണം ചെയ്തു. 15 ഭക്ഷ്യ ഇനങ്ങൾ അടങ്ങുന്ന കിറ്റിന് 80 കിലോ തൂക്കം വരും. റോയൽ ഒമാൻ െപാലീസ് രാജ്യത്തിനുവേണ്ടി മികച്ച സേവനമാണ് നടത്തുന്നതെന്ന് ശുനൂൻ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ഒ.ഒ.സിക്ക് 1169 അംഗ സന്നദ്ധ സേവനസംഘം ഉണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഘത്തിൽ എൻജിനീയർമാരും േഡാക്ടർമാരും അടക്കം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.