കോവിഡ്-19: ട്രാവൽ മേഖലയിൽ കടുത്ത പ്രതിസന്ധി
text_fieldsസുഹാർ: കോവിഡ്-19 രോഗബാധ ഗൾഫ് മേഖലയിലും മറ്റു രാജ്യങ്ങളിലുമെല്ലാം പടരുേമ്പാൾ ട്ര ാവൽ മേഖല വഴുതിവീഴുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. വിമാന ടിക്കറ്റുകൾ ബുക്ക് ചെ യ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള ്ളത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വാർഷിക പരീക്ഷ കഴിഞ്ഞ് പുതിയ അധ്യയനവർഷം ആരംഭ ിക്കുന്നതിനു മുമ്പായി 15 ദിവസത്തോളം അവധി ലഭിക്കും. ഇൗ സീസൺപോലും ഉപയോഗപ്പെടുത്താ ൻ കഴിയാത്ത അവസ്ഥയിലാണെന്ന് ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന് നു.
കോവിഡ്-19 റിപ്പോർട്ട് ചെയ്തതു മുതൽ ട്രാവൽ രംഗത്ത് അനിശ്ചിതത്വത്തിെൻറ നാളുക ളായിരുന്നു. ചൈനയിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാ പിച്ചതോടെയാണ് കടുത്ത സ്ഥിതിവിശേഷം സംജാതമായത്. ഒമാനിൽനിന്ന് ചൈനയിലേക്കും ഇ റാനിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തിയത് ആശങ്ക വർധിക്കാൻ കാരണമായി. മാർച്ച്, ഏപ്രിൽ മാസത്തിൽ ഉണർന്നുവരേണ്ട ടൂറിസം മേഖലയും നിശ്ചലാവസ്ഥയിലാണ്.
മുൻ വർഷങ്ങളിൽ ടിക്കറ്റ് വിലയും ടൂർ പാക്കേജും അന്വേഷിച്ച് എത്തിയിരുന്നവരുടെ സ്ഥാനത്ത് നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാൻ എത്തുന്നവരാണ് അധികവുമെന്ന് സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് പ്രതിനിധി അഗേഷ് പറയുന്നു. പ്രവാസികൾ ലീവിന് നാട്ടിലേക്കു പോകുന്നില്ല. നാട്ടിലേക്കു പോയാൽ തിരിച്ചുവരുമ്പോൾ രോഗമുക്തനാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമോയെന്ന ആശങ്കയും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവിസ് നിർത്തലാക്കിയാൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയും പ്രവാസികളിൽ കടന്നുകൂടിയിട്ടുണ്ട്.
വിസിറ്റ് വിസയിൽ ബന്ധുക്കളെ കൊണ്ടുവന്നവർ വിസ കാലാവധി അവസാനിക്കുന്നതിനുമുമ്പ് അവരെ തിരിച്ചയക്കാൻ ഒരുങ്ങുകയാണ്. വിമാന സർവിസുകൾ റദ്ദാക്കിയാൽ കുടുങ്ങിപ്പോകും എന്നുള്ള ആധിയാണ് പലർക്കും. തിരിച്ചുപോക്കിനുള്ള ടിക്കറ്റ് പെട്ടെന്ന് ശരിയാക്കാൻ ട്രാവൽസിൽ എത്തുന്നവരുടെ എണ്ണം ദിനേന വർധിക്കുകയാണെന്ന് സുഹാറിലെ ട്രാവൽ ഏജൻറ് റിയാസ് പറയുന്നു.
പല കമ്പനികളും പ്രവർത്തനനഷ്ടം വേനലവധിപോലുള്ള സീസൺ കാലങ്ങളിൽ നിരക്കുയർത്തിയാണ് മറികടക്കാൻ ശ്രമിക്കാറുള്ളത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽനിന്ന് ഒമാനിലേക്ക് വേനലവധിക്കാലത്ത് വരുന്നവരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. കോവിഡ് ആശങ്ക അടുത്ത രണ്ടു മാസങ്ങളിലും കൂടി തുടരുന്നപക്ഷം പെരുന്നാൾ, സ്കൂൾ അവധി യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവിന് അത് കാരണമാകും.
നാട്ടിൽ ലീവിന് പോയവർപോലും ദിവസം തികയുന്നതിനുമുമ്പ് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പലരും നാട്ടിൽനിന്ന് ടിക്കറ്റിനായി ബന്ധപ്പെടുന്നുണ്ടെന്ന് ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ ഒരാഴ്ചത്തേക്കു നിർത്തിയത് മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരിൽ ആശങ്ക പടർത്തിയിട്ടുണ്ട്. കുവൈത്തിൽനിന്ന് നാട്ടിൽ ലീവിന് വന്നവരും എന്നു മടങ്ങാൻ കഴിയുമെന്ന പേടിയിലാണ്.
ബിസിനസ്-ടൂറിസം ആവശ്യാർഥം ചൈന, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, ഹോേങ്കാങ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒട്ടുംതന്നെ ഇല്ലാതായി. കൊറോണ ബാധ ട്രാവൽ-ടൂറിസം മേഖലയുടെ നടുവൊടിക്കാൻ കാരണമായതായി ഫഹദ് ട്രാവൽസ് പ്രതിനിധി അരവിന്ദൻ പറയുന്നു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ യാത്രകൾ റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ അല്ലാത്തപക്ഷം ഒരു വർഷത്തിനുള്ളിൽ മറ്റേതെങ്കിലും ദിവസത്തിൽ യാത്രചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. ഇതിനായി പ്രത്യേക തുക ഇൗടാക്കരുതെന്നും നിർദേശമുണ്ട്. ഒറ്റത്തവണ യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനമില്ല.
പ്രമുഖ കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമായുള്ള മൊത്ത ടിക്കറ്റ് വിൽപന ഗണ്യമായി കുറഞ്ഞതായി കിംജി ഹൗസ് ഓഫ് ടൂർ പ്രതിനിധി തലശ്ശേരി സ്വദേശി മുഹമ്മദ് സഹൂർ പറയുന്നു. കോർപറേറ്റ് യോഗങ്ങൾക്കും ട്രെയിനിങ്ങുകൾക്കുമായുള്ള യാത്രകളൊക്കെ നിലച്ചിരിക്കുകയാണ്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്തതും കേരളത്തിൽ പക്ഷിപ്പനി സ്വീകരിച്ചതും പ്രവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.