'കുമ്മ' കൈത്തുന്നൽ തൊപ്പികൾക്ക് ഇന്നും പ്രിയം
text_fieldsമസ്കത്ത്: ഒമാനിൽ പുരുഷന്മാർ പരമ്പരാഗതമായി ധരിച്ചു വരുന്ന കുമ്മ എന്ന പേരിൽ അറിയപ്പെടുന്ന കൈത്തുന്നൽ തൊപ്പികൾക്ക് ഇന്നും ഏറെ പ്രിയം. മെഷീൻ നിർമിത തൊപ്പികെളക്കാൾ പത്തിരട്ടിയിലധികം വില വരുമെങ്കിലും തുന്നൽ തൊപ്പികൾ വാങ്ങുന്നതും ധരിക്കുന്നതും ഒമാനി പുരുഷന്മാർക്ക് ഗമ തന്നെയാണ്. ഇതിനാൽ ഒമാനിലെ വിവിധ വിലായത്തുകളിൽ തൊപ്പി തുന്നലിൽ ഏർപ്പെട്ട നിരവധി സ്ത്രീകളുണ്ട്.
മുൻ കാലത്ത് പുരുഷന്മാർക്കാവശ്യമായ തൊപ്പികൾ സ്ത്രീകൾ തന്നെയായിരുന്നു തുന്നിയുണ്ടാക്കിയിരുന്നത്. തൊപ്പികളിൽ വ്യത്യസ്തമായ തുന്നൽ പണികളും ചിത്രങ്ങളും തുന്നിപ്പിടിപ്പിക്കുന്നതിനാൽ ഇവ ഏറെ ആകർഷകവുമായിരുന്നു. മുൻ കാലങ്ങളിൽ സ്ത്രീകളുടെ പ്രധാന വിനോദമായിരുന്നു തൊപ്പി തുന്നൽ. അവരുടെ കലാവൈദഗ്ധ്യവും കരവിരുതുമൊക്കെ തൊപ്പികളിലായിരുന്നു പ്രകാശിപ്പിച്ചിരുന്നത്. കലാ ബോധമുള്ള സ്ത്രീകൾ ഏറെ ആസ്വദിച്ചാണ് തൊപ്പികൾ തുന്നിയിരുന്നത്.
ചില തൊപ്പികൾ പണി പൂർത്തിയാവാൻ മാസങ്ങൾ തന്നെ എടുക്കും. സ്ത്രീകൾക്ക് പണമുണ്ടാക്കാനുള്ള പ്രധാന മാർഗം കൂടിയായിരുന്നു ഇത്. െതാപ്പികളിലെ ചിത്രപ്പണികളുടെ ബാഹുല്യവും മനോഹാരിതയും അനുസരിച്ച് വിലയും വർധിച്ചു കൊണ്ടിരിക്കും. ഇത്തരം തൊപ്പികൾക്ക് 30 റിയാൽ മുതൽ 100 റിയാൽവരെ വിലയും ലഭിക്കും.
എന്നാൽ സാങ്കതികവിദ്യ പുരോഗമിച്ചതോടെ ആധുനിക യാന്ത്രങ്ങളുപയോഗിച്ച് തൊപ്പികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ നിലവിൽ വന്നു. രാജ്യത്തിനകത്തും പുറത്തുമായി ഒമാനി തൊപ്പികൾ നിർമിക്കുന്ന നിരവധി ഫാക്ടറികളാണുള്ളത്. ഇൗ ഫാക്ടികളിൽനിന്ന് വൻ തോതിൽ തൊപ്പികളാണ് ഒമാനിലെത്തുന്നത്. ഇത്തരം തൊപ്പികൾക്ക് താരരമ്യേന വില കുറവായതിനാൽ പുതിയ തലമുറയിലെ ബഹു ഭൂരിഭാഗവും യന്ത്രനിർമിത തൊപ്പികളാണ് ഉപയോഗിക്കുന്നത്. ഇൗ തൊപ്പികളുടെ വില മൂന്ന് റിയാലിൽ ഒതുങ്ങും.
ഒമാനി തൊപ്പികൾ കൈെകാണ്ട് തുന്നിയെടുക്കാൻ ലളിതമായ ഉപകരണങ്ങൾ മാത്രം മതിയാവുമെന്ന് കഴിഞ്ഞ ഏഴ് വർഷമായി ഒമാനി തൊപ്പികൾ തുന്നിയുണ്ടാക്കുകയും വാണിജ്യാടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടു പോവുകയും ചെയ്യുന്ന ഫാതിമ അൽ തവകുലി പറഞ്ഞു. നൂൽ, കത്രിക, സൂചി, തൊപ്പിയുണ്ടാക്കാനുള്ള രണ്ടു കഷണം തുണി എന്നിവയാണ് തൊപ്പി നിർമാണത്തിന് ആവശ്യമെങ്കിലും ഇതിനു നല്ല ക്ഷമയും നല്ല ശ്രമവും ആവശ്യമാണെന്ന് അവർ പറഞ്ഞു.
തൊപ്പി തുന്നലിന് രണ്ട് ഘട്ടങ്ങളാണുള്ളത്. പ്രത്യേക പരിജ്ഞാനമുള്ള ടെയ്ലർമാർ തൊപ്പി തുണികളിൽ ചിത്രങ്ങളും കലാവിരുതുകളും അടയാളപ്പെടുത്തി തുന്നൽ വിദഗ്ധരായ സ്ത്രീകൾക്ക് നൽകുന്നു. രണ്ടു കഷണമായി ലഭിക്കുന്ന തൊപ്പി തുണികളിൽ വിവിധ വർണത്തിൽ ചിത്രങ്ങൾ തുന്നിവെക്കുകയും വീണ്ടും മെഷീൻ ഉപയോഗിച്ച് തൊപ്പിയാക്കി മാറ്റുകയും ചെയ്യുന്നു. മുൻ കാലങ്ങളിൽ വെള്ളത്തുണികളിൽ സ്ത്രീകൾ തന്നെയാണ് ചിത്രങ്ങൾ വരക്കുന്നതും വിവിധ വർണത്തിലുള്ള നൂലുകൾ കൊണ്ട് തുന്നി രൂപപ്പെടുത്തുകയും ചെയ്യുന്നത്.
ഇത്തരം ചിത്രങ്ങളിൽ ഒമാനി സംസ്കാരവും ഇസ്ലാമിക കലയുമൊക്കെയാണ് രൂപപ്പെട്ടിരുന്നത്. തൊപ്പി തുന്നുന്നതിന് കട്ടി കുറഞ്ഞതും കൂടിയതുമായി നൂലുകളാണ് ഉപയോഗിക്കുന്നത്. നൂലുകൾക്ക് ശക്തി വർധിക്കാനും തുന്നുേമ്പാൾ പൊട്ടിപ്പോവാതിരിക്കാനും നനച്ച ശേഷമാണ് തുന്നാനെടുക്കുന്നത്.
ഏറെ സമയവും ക്ഷമയും ആവശ്യമായ ഒമാനി തൊപ്പികൾ വിൽപന നടത്തുന്ന കടകൾ കുറവാണെങ്കിലും ഇപ്പോൾ പുതിയ തലമുറ ഒാൺലൈനായാണ് ഇവയുടെ വിപണനം നടത്തുന്നത്. യാത്ര നിർമിത തൊപ്പികേളക്കാൾ ഏറെ വില കൂടുതലാണ് കൈ തുന്നൽ തൊപ്പികൾക്കെന്ന് പരാതികൾ ഉയരുന്നുണ്ടെങ്കിലും യന്ത്ര നിർമിത തൊപ്പികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇത്തരം തൊപ്പികളെന്ന് നിർമാതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.