വിദ്യാഭ്യാസ മേഖലയിൽ കുവൈത്ത്-ഒമാൻ സഹകരണം
text_fieldsമസ്കത്ത്: ഉന്നത വിദ്യാഭ്യാസം, ശാസ്ത്രഗവേഷണ മേഖലയിൽ സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനും വിവരകൈമാറ്റത്തിനും സാധ്യതകൾ തേടി കുവൈത്തും ഒമാനും.
ഇതിന്റെ ഭാഗമായി കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ലാമിയ അൽ മെൽഹെം, ഒമാൻ ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നവേഷൻ വകുപ്പ് മന്ത്രി ഡോ. റഹ്മ അൽ മഹ്റുഖിയയുമായി ചർച്ച നടത്തി. കുവൈത്ത് വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി ഡോ.ആദൽ അൽ അദാനി നേരിട്ടുള്ള നിർദേശപ്രകാരമാണ് ചർച്ച.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കൽ, അക്കാദമിക് സ്ഥാപനങ്ങളുടെ പിന്തുണയും വികസനവും, വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിവര കൈമാറ്റം എന്നിവ ഇതുവഴി ലക്ഷ്യമിടുന്നു.ജി.സി.സി രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയങ്ങളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് മെച്ചപ്പെട്ട പ്രവർത്തനത്തിന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ശ്രമങ്ങൾ നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.