Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​റ​ലാ​യി...

വൈ​റ​ലാ​യി മ​സ്ക​ത്തി​ലെ പെ​ൺ​മാ​വേ​ലി

text_fields
bookmark_border
onam 2024
cancel
camera_alt

റം​സീ​ന ഷാ​ന​വാ​സ് മാ​വേലിയാ​യി

വേ​ഷ​മി​ട്ട​പ്പോ​ൾ-​വി.​കെ. ഷെ​ഫീ​ർ

മ​സ്ക​ത്ത്: ഓ​ണ​മാ​യാ​ൽ ഏ​റ്റ​വും ഡി​മാൻഡുള്ള​ത് മാ​വേ​ലി​ക്കാ​ണ്. പ​ല​പ്പോ​ഴും ഈ ​വേ​ഷം കെ​ട്ടാ​ൻ ആ​ളെ കി​ട്ടാ​റി​ല്ല. കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട ആ​രെ​യെ​ങ്കി​ലു​മൊ​ക്കെ പി​ടി​ച്ച് മാ​വേ​ലി​യാ​ക്കു​ക​യാ​ണ് പ​തി​വ്. പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യ ഈ ​മേ​ഖ​ല​യി​ലും വ​നി​ത സാ​ന്നി​ധ്യം വ​ന്നി​രി​ക്കു​ക​യാ​ണ് മ​സ്ക​ത്തി​ലി​പ്പോ​ൾ.

പ്ര​വാ​സി​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി റം​സീ​ന ഷാ​ന​വാ​സാ​ണ് ഓ​ൾ കേ​ര​ള വു​മ​ൺ​സ് ഇ​ൻ മ​സ്‌​ക​ത്തി​ന്റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘അ​നോ​ഖി​യി​ൽ’ മാ​വേ​ലി​യാ​യി വേ​ഷം കെ​ട്ടാ​ൻ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു വ​ന്ന​ത് . റം​സീ​ന​യു​ടെ ​മാ​വേ​ലി വേ​ഷം ക​ണ്ട് ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്ന ച​ല​ച്ചി​ത്ര താ​രം ശ്വേ​താ​മേ​നോ​നും, സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ​യു​ടെ മ​ക​ളാ​യ ഐ​ഷ നാ​ദി​ർ​ഷാ​യും അ​ത്ഭു​ത​പ്പെ​ട്ടു.

മ​സ്‌​ക​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് മാ​വേ​ലി​യാ​യി വേ​ഷം കെ​ട്ടാ​ൻ ഇ​നി​യും ത​യ്യാ​റാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ "സാ​ഹ​ച​ര്യം അ​നു​സ​രി​ച്ചു നോ​ക്കാം" എ​ന്നാ​ണ് റം​സീ​ന​യു​ടെ മ​റു​പ​ടി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പോ​ലും ഈ ​പു​തി​യ മാ​വേ​ലി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല എ​ന്ന​താ​ണ് ഏ​റെ കൗ​തു​ക​ക​രം.

എ​ന്നാ​ൽ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ചു​വെ​ങ്കി​ലും, മാ​വേ​ലി​യാ​യി വേ​ഷം കെ​ട്ടു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പു​രു​ഷ​ന്മാ​രെ സ​മ്മ​തി​ക്ക​ണ​മെ​ന്നു​മാ​ണ് റം​സീ​ന​യു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMaveliWomanOnam 2024
News Summary - Lady maveli in Muscat went viral
Next Story