ഒമാനിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതി; മന്ത്രിസഭ തീരുമാനമെടുക്കും
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസികളടക്കം വിദേശികൾക്ക് രാജ്യത്ത് സ്വന്തം പേരിൽ ഭൂമിയും വസ്തുവകകളും വാങ്ങുന്നതിന് അനുമതി നൽകുന്നതിനുള്ള നിയമം മന്ത്രിസഭയുടെ പരിഗണനക്കെത്തി. നിയമം നടപ്പിലാകുന്ന പക്ഷം രാജ്യത്തെ വിദേശികൾക്ക് പ്രത്യേക ഹൗസിങ് പദ്ധതികളിൽ സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ അനുമതി ലഭിക്കും. വിവിധ തരം ഭവന പദ്ധതികളിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ വഴിയൊരുക്കുന്നതാണ് നിയമം. ഇതുവഴി വിദേശികളുടെ ആസ്തി ഒമാനിൽ തന്നെ തുടരുകയും രാജ്യത്ത് വിദേശ നിക്ഷേപം വർധിക്കുകയും ചെയ്യുമെന്ന് തഫ്നീദ് പദ്ധതിയുടെ വാർഷിക ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ വാർഷിക ഫോളോ അപ് റിപ്പോർട്ടിൽ പറയുന്നു.
2012ലെ മന്ത്രിതല ഉത്തരവ് പ്രകാരം ഒമാനിലെ ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതികളിൽ മാത്രമാണ് വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതിയുള്ളത്. ഇതിന് പുറത്ത് വസ്തുവകകൾ സ്വന്തം പേരിൽ വാങ്ങാൻ അനുമതി നൽകുന്നത് രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഒമാൻ ജനസംഖ്യയുടെ 41 ശതമാനമാണ് വിദേശികൾ. ഇതിൽ നല്ലൊരു ശതമാനവും വസ്തുവകകൾ വാങ്ങാൻ ശേഷിയുള്ളവരാണെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച കരട് നിയമത്തിന് ലീഗൽ അഫയേഴ്സ് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.