റമദാനിലെ അവസാന വെള്ളി: തിരക്കില്ലാതെ മസ്ജിദുകൾ
text_fieldsമസ്കത്ത്: ഭക്തിസാന്ദ്രമായ ഖുർആൻ പാരായണവും ഹൃദയമുരുകുന്ന പ്രാർഥനയും മുഖരിതമാകുന്ന റമദാനിലെ അവസാന വെള്ളിയിൽ തിരക്കൊഴിഞ്ഞ് പള്ളികൾ. മസ്ജിദിെൻറ അകത്തളവും പുറത്തളവും മുറ്റവും അവസാന വെള്ളിയിൽ പതിവ് കോവിഡ് വെള്ളിപോലെതന്നെയായി.
കോവിഡ് വെള്ളിയാഴ്ചകളിലെ പോലെ ജുമുഅ നമ്സകാരവും വലിയ ആൾകൂട്ടമൊന്നുമില്ലാത്തതിനാൽ റമദാൻ പൊലിമ ചോർന്ന പ്രതീതി. പ്രസംഗപീഠങ്ങളിൽ വിശുദ്ധ റമദാന് ഹൃദയം വിതുമ്പുന്ന യാത്രാമൊഴിക്കായി കാതോർത്തവർക്ക് ഇനിയെന്ന് കേൾക്കാനാവുമെന്ന തേട്ടം. ആയിരക്കണക്കിന് മസ്ജിദുകളുള്ള ഒമാനിൻ കോവിഡ് മാനദന്ധം പാലിക്കുമെന്ന് ഉറപ്പുള്ള 400ലധികം മസ്ജിദുകളിൽ മാത്രമാണ് ജമാഅത്ത് നമസ്കാരം നടക്കുന്നത്. പ്രധാന നഗരങ്ങളിൽപോലും മതിയായ സൗകര്യങ്ങളുള്ള വലിയ മസ്ജിദുകൾക്ക് മാത്രമാണ് അംഗീകാരം. ഇത്തരം മസ്ജിദുകൾ കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ചാണ് പ്രവേശനം നൽകുന്നത്. വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തുന്നവർക്കു മാത്രമാണ് അവസരം. സാമൂഹിക അകലം പാലിച്ച് നമസ്കാര പായ വിരിക്കണം. മസ്ജിദുകളിൽ ഖുർആൻ പാരായണത്തിന് മുസ്ഹഫുകൾ ലഭ്യക്കില്ല. ബാങ്ക് വിളിക്ക് തൊട്ടുമുമ്പ് മാത്രമാണ് പ്രവേശനം അനുവദിച്ചത്. പ്രാർഥന കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ മസ്ജിദ് വിടണം. റമദാനിലെ പ്രേത്യക നമസ്കാരമായ രാത്രിയിലെ തറാവീഹ് നമസ്കാരവും മസ്ജിദുകളിൽ അനുവദിച്ചിട്ടില്ല.
ഇത്തരം കർശന നിയന്ത്രണം കാരണം മസ്ജിദുകളിൽ നമസ്കാരത്തിനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിശേഷപ്പെട്ട റമദാനിലെ അവസാന 10ലെ രാത്രി നമസ്കാരത്തിനുപോലും നൂറിൽതാഴെ വിശ്വാസികൾ മാത്രമാണ് എത്തുന്നത്. ഭക്തിസാന്ദ്രമായ ഖുർആർ പാരായണങ്ങൾക്കും പ്രാർഥനകൾക്കും പകരം നിശ്ശബ്ദതയാണ് മസ്ജിദുകളിൽ തങ്ങിനിൽക്കുന്നത്. പള്ളികളിലെ ശൗച്യാലയങ്ങൾ അടച്ചിട്ടതും മസ്ജിദുകളിൽ തങ്ങുന്നത് തടയുന്നതും കാരണം അവസാന പത്തിലെ നിർബന്ധ നമസ്കാരങ്ങളിൽപോലും ജനസാന്നിധ്യം കുറയുന്നു. കോവിഡിന് മുമ്പുള്ള റമദാനുകളിൽ മസ്ജിദുകൾ നിറഞ്ഞൊഴുകാറുണ്ട്. വെള്ളിയാഴ്ചകളിൽ ജുമുഅ പ്രാർഥനങ്ങളിൽ പള്ളികളുടെ പുറത്തും പ്രാർഥന നടത്തിയിരുന്നു.
രാവിലെ മുതൽതന്നെ വിശ്വാസികൾ മസ്ജിദുകളിലെത്തുകയും ഖുർആൻ പാരായണത്തിനും പ്രാർഥനയിലും മുഴുകുകയുമാണ് പതിവ്. അവസാന 10ലെ വെള്ളിയാഴ്ചയിൽ ഇൗ തിരക്ക് കണക്കുകൂട്ടലുകൾ തെറ്റിക്കും. ഒമാനിലെ മുെമ്പാക്കെ എല്ലാ മസ്ജിദുകളിലും ഇഫ്താർ സൗകര്യമുള്ളതിനാൽ നിരവധി പേർ പള്ളിയിൽ തന്നെ തങ്ങുമായിരുന്നു. അവസാന പത്തിൽ പുലർച്ച വരെ തുറന്നിടുന്ന നിരവധി മസ്ജിദുകളും ഒമാനിലുണ്ട്. അവസാന പത്തിൽ ഭജനമിരിക്കലും പ്രാർഥനകളും നമസ്കാരങ്ങളുമായി നിരവധി പേരാണ് രാവ് മുഴുവൻ ദൈവ പ്രീതി തേടുന്നത്. ഇത്തരക്കാർ അത്താഴത്തിനുള്ള ഭക്ഷണമടക്കമായിരുന്നു എത്തിയിരുന്നത്. സംഘടനകളും സംഘങ്ങളും ഇത്തരം രാത്രി സംഗമങ്ങൾക്ക് അവസരവും ഒരുക്കിയിരുന്നു.
കോവിഡ് പ്രതിസന്ധി ജീവിതരീതി മാറ്റി മറിച്ചു. മസ്ജിദുകൾക്ക് പകരം വീടുകളിലെ പ്രാർഥനകളും ചടങ്ങുകളുമായി പൊതുജനം പൊരുത്തപ്പെട്ടു. അടുത്ത റമദാനെങ്കിലും കോവിഡ് മുക്തമായി എല്ലാ സൗന്ദര്യത്തോടെയും അനുഷ്ഠിക്കാൻ കഴിയണമെന്ന പ്രാർഥനയിലാണ് വിശ്വാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.