‘ലീപ് 2024’: 2.7 ദശലക്ഷം യു.എസ് ഡോളറിന്റെ 20 കരാറുകളുമായി ഒമാൻ
text_fieldsമസ്കത്ത്: റിയാദിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രധാന സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ‘ലീപ് 2024’ൽ നിരവധി മേഖലകളിൽ 2.7 ദശലക്ഷം യു.എസ് ഡോളറിന്റെ 20 കരാറുകളിലും ധാരണപത്രങ്ങളും ഒപ്പുവെച്ച് ഒമാൻ. ക്ലൗഡ് സേവനങ്ങൾ, സംയോജിത പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഇന്നവേഷൻ, ഗവേഷണവും വികസനവും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വരുന്നതാണ് കരാറുകളും ധാരണപത്രങ്ങളും. തുടർച്ചയായി രണ്ടാം വർഷമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കോൺഫറൻസിൽ സുൽത്താനേറ്റ് പങ്കെടുക്കുന്നത്.
ഡിജിറ്റൽ പരിവർത്തനം, നൂതന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള 54 വളർന്നുവരുന്ന ഒമാനി കമ്പനികൾ ഉൾപ്പെടെ 65 സ്ഥാപനങ്ങൾ, 15 പ്രദർശകർ എന്നിവരായിരുന്നു സുൽത്താനേറ്റിൽ നിന്നുണ്ടായിരുന്നത്. സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷനിലെ ഒമാന്റെ പവലിയൻ 45,000ൽ അധികം ആളുകൾ എത്തുകയും ചെയ്തു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഘടകങ്ങൾ പരിചയപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ വിപണികളിൽ വളർന്നുവരുന്ന ഒമാനി സാങ്കേതിക കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഒമാന്റെ പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.