വാടക കരാർ സേവനങ്ങൾ ഇനി ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴി -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഓൺലൈൻ പോർട്ടലിലൂടെ നൽകുന്നത് ജനുവരി അഞ്ചുമുതൽ നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സേവനങ്ങൾ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. കെട്ടിട ഉടമയും ഉപയോക്താവും തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷന് നടപടികള്‍ സഹായകമാകും.
നഗരസഭ ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ചെയ്യും. ഇലക്ട്രോണിക് സര്‍ട്ടിഫൈഡ് ലീസ് കരാറുകള്‍ ജുഡീഷ്യല്‍ ബോഡികള്‍ ഉള്‍പ്പെടെ വിവിധ അധികാരികള്‍ ഔദ്യോഗിക രേഖകളായി പരിഗണിക്കും. കോടതികളിലെ വ്യവഹാര നടപടികള്‍ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.