മൃഗങ്ങളെ തെരുവിൽ വിട്ടാൽ പിഴ വീഴും
text_fieldsമസ്കത്ത്: വളർത്തുമൃഗങ്ങളെ തെരുവിൽ അലയാൻ വിട്ടാൽ ഉടമക്ക് പിഴവീഴും. ആഭ്യന്തര മന്ത്രാലയമാണ് മുനിസിപ്പാലിറ്റികൾക്ക് 20 റിയാൽ വരെ പിഴ ചുമത്താൻ അനുമതി നൽകിയിരിക്കുന്നത്. ഒട്ടകങ്ങൾ, കുതിരകൾ, പശുക്കൾ, ആടുകൾ തുടങ്ങിയ മൃഗങ്ങളെല്ലാം ഉത്തരവിെൻറ പരിധിയിൽ വരും.
ഉടമയുടെയോ ഏൽപിക്കപ്പെട്ടയാളിേൻറയോ മേൽനോട്ടത്തിലല്ലാതെ ഇവയെ തെരുവിൽ കണ്ടാലാണ് നടപടി സ്വീകരിക്കുക. ഒട്ടകം, കുതിര, പശു എന്നിവക്ക് 15 റിയാലും ആടിനും മറ്റു ജീവികൾക്കും അഞ്ച് റിയാലുമാണ് നിശ്ചയിച്ചിരിക്കുന്നത്. തെറ്റ് വീണ്ടും ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.