വാണിജ്യ പ്രവർത്തനങ്ങൾക്കായി അംഗീകരിച്ച മസ്കത്തിലെ പാർപ്പിട മേഖലകളുടെ പട്ടികയായി
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ റെസിഡൻഷ്യൽ സ്ട്രീറ്റുകൾ വാണിജ്യ പ്രവർത്തനങ്ങൾക്കായി അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ വിലായത്തിലും വാണിജ്യപ്രവർത്തനങ്ങൾ അംഗീകരിച്ച പട്ടിക ചുവടെ കൊടുക്കുന്നു. സീബ് വിലായത്ത്: മസൂൺ സ്ട്രീറ്റ്, അൽബറകത്ത് സ്ട്രീറ്റ്, അൽ സുറൂർ സ്ട്രീറ്റ്, അൽജാമിയ റൗണ്ട് എബൗട്ടിനെയും അൽ മവാലെ സൗത്തിലെ അൽ ഇസ്ദിഹാർ റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്, അൽ ഇസ്ദിഹാർ റൗണ്ട് എബൗട്ടിൽനിന്ന് മവാലെ സൗത്തിലെ അൽതമീർ സ്ട്രീറ്റിലേക്കുള്ള ഇന്റർസെക്ഷൻവരെ ആരംഭിക്കുന്ന തെരുവ്, അൽ ഇഷ്റാഖ് റൗണ്ട്എബൗട്ടിനെ അൽഹെയിൽ നോർത്തിലെ അൽ റൗദ റൗണ്ട്എബൗട്ടുമായി ബന്ധിപ്പിക്കുന്ന തെരുവ്, അൽനുഴ റൗണ്ട്എബൗട്ടിനെ അൽനൂർ റൗണ്ട്എബൗട്ടുമായി ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.
ബൗഷർ വിലായത്ത്: അസൈബ നോർത്ത് സ്ട്രീറ്റ്, നവംബർ 18 സ്ട്രീറ്റ്, അൽ ദിയാഫ സ്ട്രീറ്റ് മുതൽ അൽ സിഫ സ്ട്രീറ്റ് ജങ്ഷൻവരെ, അൽ ഖുവൈറിലെ കോളജ് സ്ട്രീറ്റ്, അൽഖുവൈർ സൗത്ത് സ്ട്രീറ്റ്. അൽ ഇൻഷിറ സ്ട്രീറ്റ്, അൽ ഖർജിയ സ്ട്രീറ്റ്. മസ്കത്ത് വിലായത്ത്: അൽ മീറാത്ത്, സെയ്ഹ് അൽദാബി സ്ട്രീറ്റ്, ഹത്താത് വാദി സ്ട്രീറ്റ്. ഖുറിയാത്ത് വിലായത്ത്: ഖുറിയാത്ത് കോട്ടയിലേക്കുള്ള പ്രധാന സ്ട്രീറ്റ്, ഖുറിയാത്ത് റൗണ്ട് എബൗട്ടിൽനിന്ന് ദഗ്മർ അൽ ഹജറിലേക്കുള്ള ദഗ്മർ സ്ട്രീറ്റ്, ഒമാൻ ഓയിൽ സ്റ്റേഷനിൽനിന്ന് ശരിയയിലേക്കുള്ള ഹെയിൽ അൽ ഗാഫ് സ്ട്രീറ്റ്, തുറമുഖം മുതൽ തീരത്തെ ദ്വീപ് വരെയുള്ള കോസ്റ്റ് സ്ട്രീറ്റ്, മിസ്ഫ സ്ട്രീറ്റ് അൽ മസാരിയുടെ പ്രവേശന കവാടം മുതൽ മിസ്ഫവരെ, ദിബാബ് മുതൽ ഫിൻസ് വരെയുള്ള മെയിൻ സ്ട്രീറ്റ്. മത്ര വിലായത്ത്: അൽ നഹ്ദ സ്ട്രീറ്റ് (അൽ വത്തായ മുതൽ വാദി അദെ ബ്രിഡ്ജ്വരെ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.