'ലിറ്റില്‍ സ്കോളര്‍' മത്സരം: രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: മലര്‍വാടി കേരളയും ടീൻ ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന വിജ്ഞാനോത്സവമായ ഗ്ലോബൽ ലിറ്റിൽ സ്കോളറിെൻറ ഒമാനിലെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പ്രചാരണത്തിനും വിജയത്തിനുമായി സ്വാഗത സംഘങ്ങള്‍ രൂപവത്കരിച്ചാണ് ഒമാെൻറ വിവിധ മേഖലകളിൽ രജിസ്ട്രേഷൻ നടക്കുന്നത്. കഴിഞ്ഞതവണ മൊത്തം മൂന്നുലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്ത പരിപാടി ഇക്കുറി ഓണ്‍ലൈനിലാണ് നടക്കുന്നത്.
കുട്ടികളോടൊപ്പം കുടുംബത്തിനും മത്സരങ്ങളില്‍ പങ്കാളികളാവാം എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം മസ്കത്ത് മേഖലാതല രജിസ്ട്രേഷൻ കഴിഞ്ഞദിവസം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ ഉദ്ഘാടനം ചെയ്തു.
ജനുവരി 23 മുതൽ ഫെബ്രുവരി രണ്ടുവരെയാണ് മത്സരം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 15. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് മത്സരം. കല, ഭാഷ, കായികം, ഐ.ടി, മെൻറൽ എബിലിറ്റി, സാഹിത്യം, സംസ്കാരം, ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, സമകാലികം, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ നിന്നാണ് ചോദ്യങ്ങള്‍. മാതൃക ചോദ്യങ്ങള്‍ മലര്‍വാടി, ടീൻഇന്ത്യ യുട്യൂബ് ചാനലുകളില്‍ ലഭ്യമാണ്. www.malarvadi.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷൻ നടത്തണം. വിജയികൾക്ക് ആകർഷക സമ്മാനങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.