'ലിറ്റിൽ സ്കോളർ' രജിസ്ട്രേഷൻ സലാലയിലും ആരംഭിച്ചു
text_fieldsസലാല: മലർവാടിയും ടീൻ ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ രജിസ്ട്രേഷൻ സലാലയിൽ ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് മലർവാടി ലിറ്റിൽ സ്കോളർ മത്സരം സംഘടിപ്പിക്കുന്നത്. ആദ്യഘട്ട ഓൺലൈൻ മത്സരം ഈമാസം 13,14 തീയതികളിലാണ്.
www.malarvaadi.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സലാലയിൽ നിന്ന് രജിസ്റ്റർ ചെയ്യുന്നവർ 20 രൂപയുടെ രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടതില്ല. പകരം പ്രത്യേക കോഡ് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ടീൻ ഇന്ത്യ കൺവീനർ ഡോ. ഷാജിദ്, മലർവാടി സലാല കൺവീനർ ഷഹനാസ് സാഗർ എന്നിവർ അറിയിച്ചു.
കോഡിനായി 72007215 എന്ന നമ്പറിൽ ബന്ധപ്പെടണം.ചരിത്രം, കല, കായികം, ശാസ്ത്രം, സാമൂഹികം, വിവരസാങ്കേതികം, സമകാലികം തുടങ്ങിയ വിഷയങ്ങളിൽ മത്സരബുദ്ധിയോടെ മുന്നേറാൻ സഹായിക്കുന്ന മത്സരമാണ് മലർവാടി ലിറ്റിൽ സ്കോളർ. വിവരങ്ങൾക്കൊപ്പം ഓരോ ചോദ്യത്തിലുമുള്ള മൂല്യങ്ങളെ തിരിച്ചറിയാൻ പ്രാപ്തമാക്കുന്ന സ്വഭാവത്തിൽ ഉള്ളടക്കത്തെ രൂപകൽപന ചെയ്തു കൊണ്ടാണ് ലിറ്റിൽ സ്കോളർ സംഘടിപ്പിച്ചു വരുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകൾ ഓൺലൈനിലും അവസാന മെഗാറൗണ്ട് ഓഫ് ലൈനിലുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.