Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പൊതു...

ഒമാനിൽ പൊതു സ്​ഥലങ്ങളിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 20 റിയാൽ പിഴ

text_fields
bookmark_border
ഒമാനിൽ പൊതു സ്​ഥലങ്ങളിൽ മുഖാവരണം  ധരിച്ചില്ലെങ്കിൽ 20 റിയാൽ പിഴ
cancel
camera_alt??????? ????????? ???????????????
മസ്​കത്ത്​: രാജ്യത്തെ പൊതുസ്​ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന്​ 20 റിയാൽ പിഴ
ഇൗടാക്കും. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാർത്താ സമ്മേളനത്തിൽ പബ്ലിക്​ പ്രോസിക്യൂട്ടറാണ്​ ഇക്കാര്യം അറിയിച്ചത്​. പെരുന്നാൾ സമയത്ത്​ യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല.  ഒരു സ്​ഥലത്ത്​ കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേർ ഒത്തുചേർന്നാൽ അത്​ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തി​​െൻറ ലംഘനമായ കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്ന ഒാരോരുത്തരിൽ നിന്നും നൂറ്​ റിയാൽ വീതം പിഴ ഇൗടാക്കും. ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർ 1500 റിയാൽ നൽകേണ്ടിവരും.  വിവാഹം, അവധി സമയങ്ങൾ, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം ഇൗ പിഴ നൽകേണ്ടിവരും. ഇൻസ്​റ്റിറ്റ്യൂഷനൽ/ ഡൊമസ്​റ്റിക്​ ക്വാറ​​ൈൻറൻ നടപടിക്രമങ്ങൾ പാലിക്കാത്തവരിൽ നിന്ന്​ 200 റിയാലും പിഴ ചുമത്തും.  ഇൗ പിഴകൾ കോവിഡ്​ പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തി​​െൻറ ഫണ്ടിലേക്ക്​ വകയിരുത്തും. പൊലീസിന്​ സ്വകാര്യ സ്​ഥാപനങ്ങളിലടക്കം കടന്ന്​ ചെന്ന്​ പരിശോധന നടത്താൻ അവകാശമുണ്ടാകുമെന്നും പബ്ലിക്​ പ്രോസിക്യൂട്ടർ പറഞ്ഞു.
വ്യാഴാഴ്​ച 327 പേരിലാണ്​ കോവിഡ്​ രോഗബാധ കണ്ടെത്തിയതെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. ഇതിൽ 105 പേർ ഒമാനികളാണ്​. സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്തതാണ്​ ഒമാനികളിലെ രോഗബാധ വർധിക്കാൻ കാരണം.  രണ്ട്​ മീറ്റർ സാമൂഹിക അകലം പാലിക്കുന്ന പക്ഷം മുഖാവരണങ്ങൾ ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ടവരിൽ വിദേശികളാണ്​ കൂടുതൽ. ആശുപത്രിയിൽ ചികിത്സ തേടാൻ വൈകുന്നതിനാലാണ്​ ഇതെന്നും മന്ത്രി പറഞ്ഞു. പ്ലാസ്​മ ചികിത്സ നടന്നുവരുന്നുണ്ട്​. ഇതുവരെ 25 പേർക്കാണ്​ പ്ലാസ്​മ ചികിത്സ നൽകിയത്​. ഇതിൽ 18 പേരുടെ രോഗം ഭേദമായതായും മന്ത്രി പറഞ്ഞു. കർഫ്യൂവിനെ കുറിച്ച ചോദ്യത്തിന്​ മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ രോഗികൾ കുറവായതിനാൽ കർഫ്യൂ നടപ്പാക്കുന്നത്​ ആലോചനയിൽ ഇല്ലെന്ന്​ മന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന്​ കർഫ്യൂ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ്​ മറ്റ്​ രാജ്യങ്ങളിലെ അനുഭവങ്ങൾ പഠിച്ചതിൽ നിന്ന്​ മനസിലാക്കാൻ സാധിക്കുന്നത്​.  നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന്​ ഉറപ്പാക്കാൻ റോയൽ ഒമാൻ പൊലീസ്​ കർശന നിരീക്ഷണം ഏർപ്പെടുത്തും.
വ്യോമഗതാഗതം ആഭ്യന്തര സർവീസുകളോടെയാണ്​ തുടക്കമാവുകയെന്ന്​ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ.അഹമ്മദ്​ അൽ ഫുതൈസി പറഞ്ഞു. വ്യോമയാന മേഖലയിലെ  ചെലവ്​ 43 ശതമാനം കുറക്കാനാണ്​ ശ്രമം നടത്തുന്നത്​. മഹാമാരിക്ക്​ മുമ്പുള്ള സാഹചര്യങ്ങളിലേക്ക്​ വ്യോമയാന രംഗം തിരികെയെത്താൻ കുറഞ്ഞത്​ നാലുവർഷം എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതുവരെ വിവിധ രാജ്യക്കാരായ 2500 വിദേശ തൊഴിലാളികളെ ഒമാനിൽ നിന്ന്​ ഒഴിപ്പിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്​താവ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCComannews#Covid19
News Summary - Live: RO 20 fine for not wearing mask: Supreme Committee
Next Story