കന്നുകാലികളെ ഇറക്കുമതി ചെയ്യും
text_fieldsമസ്കത്ത്: രാജ്യത്തെ നിലവിലെ ആവശ്യം നിറവേറ്റുന്നതിനായി 2,17,370 കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അനുമതി നൽകി. കന്നുകാലി ഇറക്കുമതി കമ്പനികളുമായി ഏകോപിപ്പിച്ച് പ്രാദേശിക വിപണിയിൽ കന്നുകാലികളും റെഡ് മീറ്റും വിതരണം ചെയ്യാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചതായി വെറ്ററിനറി ക്വാറന്റെൻ ഡയറക്ടർ ഡോ. സമ മഹ്മൂദ് അൽ ഷെരീഫ് പറഞ്ഞു. 87,755 ആടുകൾ, 120,565 ചെമ്മരിയാടുകൾ, 6,550 കന്നുകാലികൾ, 2,500 ഒട്ടകങ്ങൾ എന്നിവയാണ് ഈ വർഷം ഇറക്കുമതി ചെയ്യുക. ഇതിനുള്ള നടപടിക്രമങ്ങൾ കന്നുകാലി കമ്പനികളുമായി ബന്ധപ്പെട്ട് കാര്യക്ഷമമാക്കിയതായി ഡോ. സമ ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന കന്നുകാലികളുടെയും ആരോഗ്യനപടിക്രമങ്ങൾ വെറ്റിനറി ക്വാറന്റെനിലെ ജീവനക്കാർ നിരീക്ഷിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.