ലോക്ഡൗൺ ഒരാഴ്ച പിന്നിട്ടു; നിയമലംഘനം അപൂർവം
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗൺ ഒരാഴ്ച പിന്നിട്ടു. ബലിപെരുന്നാൾ ദിനത്തിലെ ഒത്തുചേരലുകൾ തടയുന്നതിനായാണ് ഗവർണറേറ്റുകൾക്കിടയിലെ യാത്രക്ക് നിേരാധനവും രാത്രി ഏഴുമണി മുതൽ പുലർച്ച ആറുവരെ സമ്പൂർണ യാത്രവിലക്കും ഏർപ്പെടുത്തിയത്. ലോക്ഡൗൺ ലംഘനങ്ങൾ വളരെ അപൂർവമാണെന്ന് റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ബഹുഭൂരിപക്ഷം പേരും ലോക്ഡൗൺ നിബന്ധന പാലിക്കുന്നതിൽ ബോധവാന്മാരുമാണ്. വ്യാപാര സ്ഥാപനങ്ങളെല്ലാം ആറുമണിയോടെ അടക്കും.
ആറരക്ക് ശേഷം പൂർണ സഞ്ചാര വിലക്കിെൻറ ഒാർമപ്പെടുത്തലായി നിരത്തുകളിൽ സുരക്ഷ വിഭാഗത്തിെൻറ വാഹനങ്ങൾ പട്രോളിങ് ആരംഭിക്കും. ഹെലികോപ്ടറും ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് മസ്കത്ത് ലോക്ഡൗൺ സമയത്ത് കടത്തി വിടുമോയെന്നറിയാൻ സ്വദേശികളും വിദേശികളും ചെക്ക്പോയൻറുകളെ സമീപിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ഇക്കുറി അത്തരം കാഴ്ചകൾ കാണാനില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് സാധുവല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചെക്ക്പോയൻറുകൾ കടക്കാൻ ശ്രമിക്കുന്നത് നിയമ ലംഘനമായാണ് കണക്കാക്കുകയെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. രാത്രി അടിയന്തര സേവന വാഹനങ്ങൾക്ക് മാത്രമാണ് നിരത്തിലിറങ്ങാൻ അനുമതിയുള്ളൂ. വിമാനത്താവളങ്ങളിൽ പോകുന്നവർക്ക് ടിക്കറ്റും പാസ്പോർട്ടും കാണിച്ചാൽ യാത്ര അനുവദിക്കും. സഞ്ചാര വിലക്ക് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുെമ്പങ്കിലും മാളുകളും വാണിജ്യ സ്ഥാപനങ്ങളും അടക്കണമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളിലെത്താൻ പാകത്തിന് വേണം സ്ഥാപനങ്ങളുടെ പ്രവർത്തന സമയം തീരുമാനിക്കാൻ. ഇങ്ങനെ ചെയ്യാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.