Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ലോക്​ഡൗൺ: 25ന്​...

ഒമാൻ ലോക്​ഡൗൺ: 25ന്​ രാത്രി ഏഴു മണി മുതൽ ആരംഭിക്കും

text_fields
bookmark_border
ഒമാൻ ലോക്​ഡൗൺ: 25ന്​ രാത്രി  ഏഴു മണി മുതൽ ആരംഭിക്കും
cancel
മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 25 ശനിയാഴ്​ച രാത്രി ഏഴുമണി മുതലാണ് ലോക്​ഡൗൺ ആരംഭിക്കുക. ആഗസ്​റ്റ്​ എട്ട്​ ശനിയാഴ്​ച വരെയുള്ള രണ്ടാഴ്​ചത്തേക്കാണ്​ ഗവർണറേറ്റുകൾ അടച്ചിടുകയെന്ന്​ സുപ്രീം കമ്മിറ്റി ബുധനാഴ്​ച ഒമാൻ ടെലിവിഷൻ വഴി നടത്തിയ വിശദീകരണ പ്രസ്​താവനയിൽ അറിയിച്ചു. ലോക്​ഡൗൺ കാലയളവിൽ എല്ലാ ദിവസവും രാത്രി ഏഴുമണി മുതൽ പുലർച്ചെ ആറുമണി വരെ സഞ്ചാരവിലക്ക്​ നിലവിലുണ്ടാകും. കടകളും പൊതുസ്​ഥലങ്ങളും രാത്രി ഏഴുമണി മുതൽ പുലർച്ചെ ആറുമണി വരെ അടച്ചിടുകയും വേണം. ഇതോടൊപ്പം രാജ്യത്തെ പ്രധാന ചെക്ക്​പോയിൻറുകളും പുനസ്​ഥാപിക്കും. മസ്​കത്തിൽ മത്ര, ഹമരിയ മേഖലകളിലായി ഉണ്ടായിരുന്ന മൂന്ന്​ ചെക്ക്​പോയിൻറുകളും ശനിയാഴ്​ച മുതൽ നിലവിൽ വരും. ഇൗ ചെക്ക്​പോയിൻറുകൾ കടക്കാൻ നേരത്തേയുണ്ടായിരുന്നത്​ പോലെ കമ്പനി തിരിച്ചറിയൽ കാർഡ്​/ കത്ത്​ തുടങ്ങിയവ വേണ്ടി വന്നേക്കും.
ലോക്​ഡൗണിന്​ മുന്നോടിയായി എല്ലാ ഗവർണറേറ്റുകളിലെയും ഭക്ഷണ സാധനങ്ങളുടെയും ഭക്ഷ്യോത്​പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ  മന്ത്രാലയം കച്ചവടക്കാരുടെ യോഗം വിളിച്ചുചേർത്തു. വിപണിയിൽ സാധനങ്ങളുടെ ലഭ്യത കുറവില്ലെന്നും ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂ​േട്ടണ്ട ആവശ്യമില്ലെന്നും മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളും പ്രാദേശിക കമ്പനികളും വിതരണക്കാരുമായി ചേർന്ന്​ എല്ലാ ഗവർണറേറ്റുകളിലും ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. ആളുകൾക്ക്​ പരിഭ്രാന്തി വേണ്ടെന്നും എല്ലാ കടകളിലും ആവശ്യത്തിന്​ സ്​റ്റോക്ക്​ ഉണ്ടെന്നും വ്യവസായ വാണിജ്യ  മന്ത്രാലയം ഡയറക്​ടർ ജനറൽ മുബാറക്​ അൽ ദുഹാനി പറഞ്ഞു.
പെരുന്നാൾ അവധിയടക്കം ഉൾപ്പെടുന്ന ലോക്​ഡൗൺ സമയത്ത്​ ഭക്ഷണ സാധനങ്ങൾ, ഉപഭോക്​തൃ ഉത്​പന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാൻ ഒമാൻ ചേംബർ ഒാഫ്​ കൊമേഴ്​സും ബന്ധപ്പെട്ട കമ്പനികളോട്​ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - Lockdown: SC issues clarification
Next Story