Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഏറ്റവും...

ഒമാനിലെ ഏറ്റവും നീളമുള്ള സിപ്​ലൈൻ അൽ ഹംറയിൽ വരുന്നു

text_fields
bookmark_border
ഒമാനിലെ ഏറ്റവും നീളമുള്ള സിപ്​ലൈൻ   അൽ ഹംറയിൽ വരുന്നു
cancel


മസ്​കത്ത്​: ഒമാനിലെ ഏറ്റവും നീളമുള്ള സിപ്​ലൈൻ അൽ ഹംറയിൽ വരുന്നു. ഒരു കിലോമീറ്ററിലധികമാണ്​ ഇതി​െൻറ നീളം. അൽ ഹംറ വിലായത്തിലുള്ള പുരാതന ഒമാനി ഗ്രാമമായ മിസ്​ഫത്ത്​ അൽ അബ്രയീനിലാണ് പദ്ധതി വരുന്നത്​​. ജബൽശംസ്​ സന്ദർശിക്കാൻ എത്തുന്നവർക്ക്​ സാഹസികതയുടെ പുത്തൻ അനുഭവമൊരുക്കുന്നതാകും ഇത്​. കമ്പികളിൽ തൂങ്ങി കിടന്ന് ആകാശ കാഴ്ചകള്‍ കാണാനുള്ള സൗകര്യമാണ്​ സിപ്​ലൈൻ.


അൽ മിസ്​ഫത്ത്​ അൽ അഹലിയ എന്ന കമ്പനിയാണ്​ സിപ്​ലൈൻ നിർമിക്കുക. സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്​ സംബന്ധിച്ച്​ സ്വകാര്യ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി പദ്ധതിയുടെ ചുമതലയുള്ള സഇൗദ്​ അൽ അബ്രി പറഞ്ഞു. പൈതൃക-ടൂറിസം മന്ത്രാലയത്തി​െൻറ ഉടമസ്​ഥതയിലുള്ള സ്​ഥലത്താണ്​ നിർമിക്കുക. അൽ മിസ്​ഫത്ത്​ അൽ അഹലിയക്കാണ്​ പ്രവർത്തന-സാ​േങ്കതിക ചുമതല. മുതിർന്നവർക്കായി 1100 മീറ്റർ ദൈർഘ്യമുള്ളതും കുട്ടികൾക്കായി 250 മീറ്റർ ദൈർഘ്യമുള്ളതുമായ സിപ്​ലൈനുകളാണ്​ നിർമിക്കുക. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ അൽ അബ്രി പറഞ്ഞു. സാ​േങ്കതികമായതടക്കം നിരവധി കടമ്പകൾ കടന്നാണ്​ നിർമാണ ഘട്ടത്തിലേക്ക്​ എത്തിയത്​. പദ്ധതിക്ക്​ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള ടെക്​നികൽ സർവേ തയാറാക്കുന്നതിനായി ഭവന മന്ത്രാലയവുമായി ചേർന്ന്​ പ്രവർത്തിച്ചുവരുകയാണെന്നും അൽ അബ്രി പറഞ്ഞു. മിസ്​ഫത്ത്​ അൽ അബ്രയീനിലെ ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും കമ്പനി നടത്തിയിട്ടുണ്ട്​​. പുരാതന ഗ്രാമത്തിലേക്കുള്ള പ്രധാന കവാടം അതി​െൻറ എല്ലാ പഴമയും നിലനിർത്തി പുനരുദ്ധരിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്​. ഗ്രാമത്തിലെ മണ്ണ്​ ​കൊണ്ടുണ്ടാക്കിയ വീടുകളും പുനർനിർമിച്ചു. ഇൗ വീടുകളിൽ സന്ദർശകർക്ക്​ തനത്​ ഒമാനി ഭക്ഷണം നൽകുന്ന ബേക്കറിയും റെസ്​റ്റോറൻറും പ്രവർത്തിക്കുന്നുണ്ട്​. കഴിഞ്ഞ നവംബറിലാണ്​ കമ്പനി മിസ്​ഫത്ത്​ അൽ അബ്രയീൻ വികസന പദ്ധതി പൂർത്തീകരിച്ചതെന്നും സഇൗദ്​ അൽ അബ്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story