ന്യൂനമർദം അതിതീവ്രമായി; അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇത് വരും മണിക്കൂറിനുള്ളിൽ കാറ്റഗറി ഒന്നിൽപെടുന്ന ചുഴലിക്കാറ്റായി (ബൈപാർജോയ്) മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
അറബിക്കടലിന്റെ തെക്കു മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം സുൽത്താനേറ്റിന്റെ തീരങ്ങളിൽനിന്ന് 1160 കിലോമീറ്റർ അകലെയാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഇത് സുൽത്താനേറ്റിനെ നേരിട്ട് ബാധിക്കാതെ വടക്ക്-വടക്കുപടിഞ്ഞാറിലേക്ക് (അറബിക്കടലിന്റെ മധ്യഭാഗത്തേക്ക്) നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അഞ്ചു ദിവസത്തിനുശേഷം ദിശ മാറിയേക്കാം. അങ്ങനെയാണെങ്കിൽ ഒമാൻ തീരത്ത് പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് വാണിങ് സെന്ററിലെ കാലാവസ്ഥ വിദഗ്ധൻ ബുഷ്റ അൽ സാദി പ്രാദേശിക പത്രത്തോട് പറഞ്ഞു. കൊടുങ്കാറ്റിന് ബൈപാർജോയ് എന്നു പേര് നൽകിയിരിക്കുന്നത് ബംഗ്ലാദേശാണ്. ‘വിപത്ത്’ അല്ലെങ്കിൽ ‘ദുരന്തം’ എന്നാണ് അർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.