Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം; ഒമാനിൽ...

ന്യൂനമർദം; ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത

text_fields
bookmark_border
Chance of rain in Oman
cancel

മസ്കത്ത്: ന്യൂനമർദം രൂപ്പെടുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടയോടെയായിരിക്കും മഴ കോരി ചൊരിയുക.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മേഘാവൃതവും വ്യത്യസ്ത തീവ്രതയുള്ള മഴയും ലഭിച്ചേക്കും. ഇത് ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നത്. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 65 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും.

അറബിക്കടലിന്‍റെയും ഒമാൻ കടലിന്‍റെയും തീരങ്ങളിൽ തിരമാലകൾ 2.25 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും. അഞ്ച് മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ കാറ്റ് തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainlow pressureOman
News Summary - low pressure; Chance of rain in Oman from today
Next Story