ന്യൂനമർദം: വിവിധ ഗവർണറേറ്റുകളിൽ മഴ
text_fieldsമസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ ലഭിച്ചു. ബുറൈമി, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് മഴ പെയ്തത്.
ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും രാവിലെ മുതൽ മൂടിയ അന്തരീക്ഷമാണുണ്ടായിരുന്നത്. അതേസമയം, ന്യൂനമർദം അടുത്ത ആഴ്ചവരെ നീളുമെന്നും രാജ്യത്തി
െൻറ വിവിധ ഭാഗങ്ങളിൽ കാറ്റിെൻറ അകമ്പടിയോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. വരും ദിവസങ്ങളിൽ ഇതിെൻറ ആഘാതം തെക്ക്-വടക്കൻ ശർഖിയ ഗവർണറേറ്റുകളിലും ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ന്യൂനമർദം ഞായറാഴ്ചയോടെ ദുർബലമാകും.
എന്നാൽ, തിങ്കളാഴ്ച വീണ്ടും ശക്തിയാർജിക്കും. ബുധനാഴ്ച വരെ ഇതിെൻറ ആഘാതം വടക്കൻ ഗവർണറേറ്റുകളിൽ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വാദികള്‍ ഉയരാനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. തീരപ്രദേശങ്ങളില്‍ രണ്ടു മുതൽ മൂന്നു മീറ്റർ വരെ തിരമാല ഉയർന്നേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.