Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം ശക്തി...

ന്യൂനമർദം ശക്തി പ്രാപിച്ചു; ചുഴലിക്കാറ്റായി മാറാൻ സാധ്യത

text_fields
bookmark_border
Low pressure
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ന്ധ​ത്തി​ന്റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി നി​ല​കൊ​ള്ളു​ന്ന ന്യൂ​ന മ​ർ​ദം ശ​ക്തി പ്രാ​പി​ച്ച​താ​യും ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നി​ട​യു​ണ്ടെ​ന്നും ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​മാ​ൻ തീ​ര​ത്ത് നി​ന്ന് 1000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ല​വി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ സ്ഥാ​നം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ത് ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ൻ 60 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ കേ​ന്ദ്ര​ഭാ​ഗ​ത്ത് മ​ണി​ക്കൂ​റി​ൽ 51 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് കാ​റ്റി​ന്റെ വേ​ഗ​ത. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഒ​മാ​ൻ ക​ട​ലി​ന്റെ ദി​ശ​യി​ലേ​ക്കാ​ണ് ന്യൂ​ന​മ​ർ​ദം നീ​ങ്ങാ​നി​ട​യെ​ന്നും ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ പ്ര​കാ​രം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ഒ​മാ​ന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ആ​ഘാ​തം അ​നു​ഭ​വ​പ്പെ​ടാ​നാ​ണി​ട. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്ത അ​ള​വി​ലു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഒ​മാ​നി​ലെ എ​ല്ലാ താ​മ​സ​ക്കാ​രും അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ കാ​ലാ​വ​സ്ഥ ബു​ള്ള​റ്റി​നു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ തോ​ത് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ളെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CycloneOman NewsLow pressure
News Summary - Low pressure strengthens; Possible to become cyclonic
Next Story