Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബികടലിലെ ന്യൂനമർദം:...

അറബികടലിലെ ന്യൂനമർദം: ‘ലുബാൻ’ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക്​

text_fields
bookmark_border
അറബികടലിലെ ന്യൂനമർദം: ‘ലുബാൻ’ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക്​
cancel

മസ്​ക്കറ്റ്​: അറബികടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്​തി പ്രാപിച്ച്​ ചുഴലിക്കാറ്റായി മാറിയതായി ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലി​​െൻറ തെക്കു കിഴക്ക് ഭാഗത്ത് സലാല തീരത്ത് നിന്ന് 1270 കിലോമീറ്റർ അകലെയാണ് ന്യൂനമർദം ഇപ്പോഴുള്ളത്. ഇത്​ ശക്തമായ ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം സ്​ഥിരീകരിച്ചു.

‘ലുബാൻ’ എന്നാണ്​ കാറ്റിന്​ പേര്​ നൽകിയിരിക്കുന്നത്​. ഒമാനാണ്​ ഇൗ പേര്​ ഇൗ നൽകിയത്​. മണിക്കൂറിൽ 63 കിലോമീറ്റർ മുതൽ 116 കിലോമീറ്റർ വരെയാണ്​ കാറ്റി​​​െൻറ വേഗത. നിലവിൽ സലാല തീരത്ത്​ നിന്ന്​ 960 കിലോമീറ്റർ അകലെയാണ്​ കാറ്റ്​ ഉള്ളത്​. കാറ്റി​​​െൻറ അനുബന്ധമായുള്ള മേഘങ്ങൾ 400 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്​. നിലവിൽ കാറ്റി​​​െൻറ ഗതി തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ മാറ്റം വരാനുള്ള സാധ്യതകളും ഉണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

സലാല പോർട്ടിലെ ലോഞ്ചുകൾ കഴിഞ്ഞ ദിവസം തന്നെ ഇവിടം വിട്ട് ആഫ്രിക്കൻ തീരങ്ങളിലേക്ക് പോയിരുന്നു. കഴിഞ്ഞ മെയ് അവസാനത്തിൽ വീശിയ (25,26) മെക്കനുവി​​​െൻറ ദുരുതത്തിൽ നിന്ന് പൂർണമായും കരയും കയറും മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്നത് എല്ലാവരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarabian seaLow PressureLuban cyclone
News Summary - Low pressure wave in Arabian sea strenghtened as Luban cyclone - Gulf news
Next Story