ലുലു ദാർ അൽ അത്തക്ക് 10,000ത്തിലധികം റിയാൽ കൈമാറി
text_fieldsസാദിയ ചിക്കനുമായി ചേർന്നാണ് തുക നൽകിയത്മസ്കത്ത്: സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെ ഭാഗമായി ലുലു ഒമാനും സാദിയ ചിക്കനും ചേർന്ന് ദാർ അൽ അത്തക്ക് 10,000ത്തിലധികം റിയാൽ സംഭാവനയായി നൽകി. ലുലു ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്തും ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീറും ദാർ അൽ അത്ത അസോസിയേഷൻ ഡയറക്ടർ ജനറൽ ഡോ. ഷംസ അൽ ഹാർത്തിക്ക് 10,271 റിയാലിെൻറ തുക കൈമാറി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഉന്നമനത്തിനാണ് ഈ തുക വിനിയോഗിക്കുക. റമദാനിൽ ലുലുവിൽ സാദിയയുടെ ഓരോ ഉൽപന്നങ്ങളുടെ വിൽപനയിലും നൂറ് ബൈസ വീതം ദാർ അൽ അത്തക്കായി നീക്കിവെച്ചിരുന്നു. സമൂഹ നന്മയും സേവനവും മുൻനിർത്തിയാണ് പ്രാദേശിക കൂട്ടായ്മകൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ലുലു പിന്തുണ നൽകുന്നതെന്ന് ലുലു ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. ദാർ അൽ അത്തയുമായുള്ള പങ്കാളിത്തത്തിന് കമ്പനി എപ്പോഴും മുൻതൂക്കം നൽകുന്നതായി സാദിയ ചിക്കൻ ജനറൽ മാനേജർ ദിദിയർ ഗബ്രിയേലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.