ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ ദേശീയ ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ് ബോർഡർ പേയ്‌മെൻ്റ്, ഫിനാൻഷ്യൽ സർവിസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-മത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ പൊതുജന പങ്കാളിത്തം ശ്രദ്ധേയമായി. അൽ അൻസാബ് ലുലു ഹൈപ്പർമാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്നഅൽ അൻസാബ് ശാഖയിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്. സീനിയർ എക്‌സിക്യൂട്ടീവുകളും ജീവനക്കാരും ഉപഭോക്താക്കളും പങ്കെടുത്തു.
സന്ദർശകർക്ക് സൗജന്യ ഫോട്ടോ സെഷനുകൾക്ക് അവസരം നൽകുന്ന മനോഹരമായി അലങ്കരിച്ച ഫോട്ടോബൂത്ത് ആയിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. നിരവധി ആളുകൾ ഇവിടെ നിന്നെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. 2025ലെ ലുലു എക്‌സ്‌ചേഞ്ച് വാൾ കലണ്ടറിനായി ‘ഒമാൻ്റെ സംസ്‌കാരവും പൈതൃകവും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ലുലു എക്‌സ്‌ചേഞ്ച് കുട്ടികളുടെ ചിത്രരചനാ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി കുട്ടികൾ വരച്ച മനോഹര ചിത്രങ്ങൾ ഡിസംബർ ഏഴിനകം +9689730 9564 വാട്സ്അപ് വഴി അയക്കാം. തിരഞ്ഞെടുത്ത 12 കലാസൃഷ്ടികൾ കലണ്ടറിൽ പ്രദർശിപ്പിക്കും. പങ്കെടുക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി കാത്തിരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
‘ഒമാൻ്റെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഈ സുപ്രധാന അവസരത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ ഞങ്ങളുടെ ഉപഭോക്താക്കളെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവന്നെന്നും ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു.ഒമാനിലെ ജനങ്ങളോടുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ വർഷത്തെ ആഘോഷം. പരിപാടിയിൽ ഒമാനി സംസ്‌കാരത്തിൻ്റെ മനോഹാരിതയിൽ ഊന്നിയുള്ള കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം പ്രഖ്യാപിക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.