ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽഖൂദ് ആറിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ അൽഖൂദ് ആറിൽ പ്രവർത്തനം ആരംഭിച്ചു. സുൽത്താനേറ്റിൽ 39ാമത്തെയും ആഗോളതലത്തിൽ 281ാമത്തെയും ശാഖയാണിത്. പിസ്സ ഹട്ടിന് സമീപമാണ് പുതിയ ശാഖ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനിലൂടെയായിരുന്നു പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്. പുതിയ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ടീം അംഗങ്ങളെ അദീബ് അഹമ്മദ് അഭിനന്ദിച്ചു.
‘‘ഞങ്ങളുടെ വിപുലീകരണം ഒമാനി സമ്പദ്വ്യവസ്ഥയുടെ വളർച്ചയുമായി സമന്വയിപ്പിക്കുന്നതാണ്. സുൽത്താനേറ്റിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് ഞങ്ങൾ പൂർണമായി പ്രതിജ്ഞാബദ്ധരാണ്. സാങ്കേതികവിദ്യയും നൂതനത്വവും ഉൾപ്പെടുത്തി പേയ്മെന്റ് സംവിധാനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും അൽ ഖൗദ് ആറിലെ പുതിയ ബ്രാഞ്ച് ഞങ്ങളെ സഹായിക്കും’’-അദീബ് അഹമ്മദ് പറഞ്ഞു.
ലുലു എക്സ്ചേഞ്ച് നിലവിൽ ക്രോസ്-ബോർഡർ പേയ്മെന്റുകളും കറൻസി എക്സ്ചേഞ്ചും മൂല്യവർധിത സേവനങ്ങളും അതിന്റെ ശാഖകളുടെയും മൊബൈൽ പേയ്മെന്റ് ആപ്പായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ രീതിയിൽ നൽകുന്നുണ്ടെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. 2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണ്. അബൂദബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.