ലുലു എക്സ്ചേഞ്ചിെൻറ 37ാമത് ശാഖ തുറന്നു
text_fieldsമസ്കത്ത്: ഒമാനിലെ മുൻ നിര ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിെൻറ ഏറ്റവും പുതിയ ശാഖ സലാല ഗ്രാൻറ് മാളിൽ തുറന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള 236ാമത്തെയും ഒമാനിലെ 37ാമത്തെയും ശാഖയാണിത്. ദോഫാർ മേഖലയിലെ ശാഖകളുടെ എണ്ണം ഇതോടെ ആറായി ഉയർന്നു.ഓൺലൈനിൽ നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസ്സാലി ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
സാമ്പത്തിക വ്യവസ്ഥയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സലാല ഗ്രാൻറ്മാളിലെ ശാഖയെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
മഹാമാരി ഉയർത്തുന്ന വെല്ലുവിളികളുണ്ടെങ്കിലും ആഗോള ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള ഒമാെൻറ സ്ഥാനം വർധിച്ചു. വെല്ലുവിളികൾക്കിടയിലും ഗ്രൂപ്പിന് ഈ വർഷം വളർച്ച നിലനിർത്താൻ സാധിച്ചതായും അദീബ് പറഞ്ഞു. മികച്ച നിരക്കോടെയുള്ള റെമിറ്റൻസ്, വിദേശ നാണയ വിനിമയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലുലു എക്സ്ചേഞ്ച് ലഭ്യമാക്കി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.