Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂ​ന്ന് പു​തി​യ...

മൂ​ന്ന് പു​തി​യ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് സെ​ന്‍റ​റു​ക​ളു​മാ​യി ലു​ലു എ​ക്സ്ചേ​ഞ്ച്

text_fields
bookmark_border
lulu exchange
cancel
camera_alt

അ​ൽ അ​ൻ​സ​ബി​ലെ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് സെ​ന്റ​ർ മ​സ്‌​ക​ത്ത് സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ ഹൈ​തം സ​ലിം അ​ൽ സ​ലാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: വി​ദേ​ശ പ​ണ​മി​ട​പാ​ട് രം​ഗ​ത്ത് കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ലു​ലു എ​ക്സ്ചേ​ഞ്ച് ഒ​മാ​നി​ൽ പു​തി​യ മൂ​ന്ന് ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് സെ​ന്റ​റു​ക​ൾ കൂ​ടി ആ​രം​ഭി​ച്ചു. അ​ൽ അ​ൻ​സ​ബ്, ബ​ർ​ക സൂ​ഖ്, ബ​ർ​ക സ​ന​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ശാ​ഖ​ക​ൾ തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ലു​ലു എ​ക്സ്ചേ​ഞ്ചി​ന് ഒ​മാ​നി​ൽ 46 ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് സെ​ന്റ​റു​ക​ളാ​യി. മ​സ്‌​ക​ത്ത് സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ ഹൈ​തം സ​ലിം അ​ൽ സ​ലാ​മി​യാ​ണ് പു​തി​യ ശാ​ഖ​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഡ​യ​റ​ക്ട​ർ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ലി അ​ൽ ഗ​സാ​ലി, മു​തി​ർ​ന്ന ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പു​തി​യ ശാ​ഖ​ക​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വോ​ടെ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.

ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ ഈ ​വ​ള​ർ​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മ​സ്‌​ക​ത്ത് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ ഹൈ​തം സ​ലിം അ​ൽ സ​ലാ​മി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച വേ​ള​യി​ൽ പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും, ഇ​ന്ന​ത്തെ അ​തി​വേ​ഗ ലോ​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യി, ത​ട​സ്സ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ വ​ഴി അ​വ​ർ​ക്ക് സം​തൃ​പ്തി ന​ൽ​കു​ക​യു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ലി അ​ൽ ഗ​സാ​ലി വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ൽ രം​ഗ​ത്ത് ന​വീ​ക​രണ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സേ​വ​ന രം​ഗ​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നൂ​ത​ന​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​രു​ന്ന​തി​ൽ ലു​ലു എ​ക്സ്ചേ​ഞ്ച് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ഓ​രോ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ഇ​പ്പോ​ൾ പ​ണ കൈ​മാ​റ്റം, വി​ദേ​ശ വി​നി​മ​യം, ബി​ൽ പേ​മെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ഇ​തി​നു​വേ​ണ്ടി കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​നും കാ​ര്യ​ക്ഷ​മ​ത​ക്കും വേ​ണ്ടി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Lulu Exchange with Three New Customer Engagement Centers
Next Story