Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പുതിയ രണ്ട്...

ഒമാനിൽ പുതിയ രണ്ട് കസ്റ്റമർ എൻഗേജ്മെന്‍റ് സെന്ററുകളുമായി ലുലു എക്സ്ചേഞ്ച്

text_fields
bookmark_border
lulu exchange
cancel

മസ്കത്ത്: വിദേശ പണമിടപാട് രംഗത്ത് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഒമാനിൽ പുതിയതായി രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ കൂടി തുറന്നു. ലുലു എക്സ്ചേഞ്ചിന്റെ ഒമാനിലെ 44-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ മബേല സനയയിലും 45ാമത്തേത് സോഹാർ ഇൻഡസ്ട്രിയിൽ സിറ്റിയിലുമാണ് തുറന്നത്.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്റെ സാന്നിധ്യത്തിൽ നടന്ന ഓൺലൈൻ ചടങ്ങിൽ പുതിയ രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, മറ്റ് മുതിർന്ന മാനേജ്‌മെൻ്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

കാലഘട്ടത്തിന്‍റെ നൂതനമാറ്റങ്ങൾ ഉൾക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ലോകോത്തര സേവനം നൽകുകയാണ് പുതിയ കസ്റ്റമർ സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു.

ഈ പുതിയ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ ഒമാൻ്റെ എല്ലാ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഇവിടെ വേഗത്തിൽ എത്തി സുരക്ഷിതമായ സാമ്പത്തിക സേവനങ്ങൾ ഉറപ്പാൻ കഴിയുമെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വി. ചിത്രൻ പറഞ്ഞു.

പുതുതായി ഉദ്ഘാടനം ചെയ്ത ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങൾ വഴി ഒമാൻ ജനതക്കും ഒമാനിൽ ജീവിക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്കും വർധിച്ചുവരുന്ന ആവശ്യങ്ങളായ പണകൈമാറ്റം, വിദേശ പണവിനിമയം, മറ്റ് പേയ്‌മെൻ്റ് സർവിസുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക സേവനങ്ങളും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്, www.luluexchange.com സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLuLulu Exchange
News Summary - Lulu Exchange with two new customer engagement centers in Oman
Next Story