ഒമാനിൽ ഇ-കൊമേഴ്സ് രംഗത്ത് സാന്നിധ്യം വിപുലമാക്കാൻ ലുലു ഗ്രൂപ്പ്
text_fieldsമസ്കത്ത്: ഒമാനിലെ ഇ-കൊമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി സീബിൽ പ്രത്യേക ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് സെൻറർ പ്രവർത്തനമാരംഭിച്ചു. വ്യവസായ, വാണിജ്യ, നിക്ഷേപ പ്രോൽസാഹന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അസീല ബിൻത് സാലിം അൽ സംസാമി സെൻററിെൻറ ഉദ്ഘാടനം നിർവഹിച്ചു. ഒാൺലൈനിൽ ലഭിക്കുന്ന ഒാർഡറുകൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള കേന്ദ്രമായാണ് സെൻറർ പ്രവർത്തിക്കുക.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പുതിയ സാധാരണ ജീവിതം എളുപ്പമാക്കുന്നതിന് ഒമാനിലെ ബിസിനസ് സ്ഥാപനങ്ങൾ നവീന ആശയങ്ങൾ നടപ്പാക്കിവരുകയാണെന്ന് അസീല അൽ സംസാമി പറഞ്ഞു. ഇതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് ലുലുവിെൻറ ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് സെൻറർ. ജനപ്രിയമായ സ്റ്റോറുകളുടെ ഒാൺലൈൻ സാന്നിധ്യം ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ എളുപ്പത്തിലും വേഗത്തിലും വീട്ടുമുറ്റത്ത് ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അവർ പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്നതാണ് ലുലുവിെൻറ ഒാൺലൈൻ പോർട്ടൽ. ഭക്ഷണ സാധനങ്ങൾ മുതൽ, പാലുൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി ആവശ്യമുള്ള എന്ത് സാധനങ്ങളും ഒാൺലൈനിൽ ലഭ്യമാകും. ഇത് ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തിൽ വീട്ടുമുറ്റത്തെത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത നിരവധി വാഹനങ്ങളടക്കം സുസജ്ജമായ വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തണുപ്പ് നിലനിർത്തേണ്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനായി താപനില നിയന്ത്രിക്കാവുന്ന മൂന്ന് വിഭാഗങ്ങൾ അടങ്ങിയതാണ് ഡെലിവറി വാഹനങ്ങൾ.
1.25 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെയാണ് ലോജിസ്റ്റിക്സ് സെൻറർ നിർമിച്ചിരിക്കുന്നത്. മുഴുവൻ ഒാൺലൈൻ ഇടപാടുകളും കൈകാര്യം ചെയ്യുന്ന കേന്ദ്രമായിട്ടാകും ഇത് പ്രവർത്തിക്കുക.
ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമാണ് പുതിയ ലോജിസ്റ്റിക്സ് സെൻററെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ,ഇന്ത്യ ഡയറക്ടർ എ.വി അനന്ത് പറഞ്ഞു. ഭാവി പദ്ധതികളിലേക്കുള്ള നിർണായക ചുവടുവെപ്പ് കൂടിയാണിത്.
ഓൺലൈൻ രംഗത്തെ വിൽപന ഇതുവഴി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനന്ത് പറഞ്ഞു.
ഒാൺലൈൻ ഉപഭോക്താക്കളുടെ വർധിക്കുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തങ്ങൾ എപ്പോഴും ശ്രമിച്ച് വരുന്നുണ്ടെന്ന് ലുലു ഒമാൻ റീജ്യനൽ ഡയറക്ടർ കെ.എ ഷബീർ പറഞ്ഞു. www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയോ ലുലു ഷോപ്പിങ് ആപ്പ് വഴിയോ
ഒാൺലൈനിൽ ഷോപ്പിങ് നടത്താവുന്നതാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മുഖേനയാണ് പണമടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.