ഒമാനി യുവതക്ക് കൂടുതൽ അവസരങ്ങളുമായി ലുലു ഗ്രൂപ്
text_fieldsമസ്കത്ത്: സ്വദേശികളായ യുവതക്ക് കൂടുതൽ അവസരങ്ങളൊരുക്കി ലുലു ഗ്രൂപ് ഒമാൻ. റീട്ടെയിൽ മേഖലയിലേക്ക് പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ വിവിധ പരിപാടികളിലൂടെ 3200 ഒമാനികളെയാണ് ഗ്രൂപ്പിെൻറ വിവിധ സ്ഥാപനങ്ങളിൽ ഇതുവരെ നിയമിച്ചത്. 28 സ്റ്റോറുകളും മൂന്ന് ലോജിസ്റ്റിക് ഹബുകളുമുൾപ്പെടെ സ്ഥാപനങ്ങളിലാണ് ഇത്രയും സ്വദേശികളായ ജീവനക്കാർ ജോലി ചെയ്യുന്നത്. ലുലു ഗ്രൂപ്പിെൻറ എല്ലാ വകുപ്പുകളിലും സ്വദേശികളെ നിയമിച്ച് രാജ്യത്തിെൻറ തൊഴിൽ ശക്തിയെ പിന്തുണക്കാൻ ഒരുക്കമാണെന്ന് എച്ച്. ആർ ജനറൽ മാനേജർ നാസർ ബിൻ മുബാറക് ബിൻ സലിം അൽ മാവാലി പറഞ്ഞു. വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രയോഗിക പരിജ്ഞാനമുൾപ്പെടെ വിവിധ പരിശീലനങ്ങൾ നൽകിയാണ് തൊഴിലാളികളെ നിയമിക്കുന്നത്. അടുത്തിടെ നടത്തിയ ജോബ് ഡ്രൈവിൽ ബിരുദാനന്തര ബിരുദധാരികൾവരെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ മാനേജർ, മാനേജർ, അസി. മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടിവുകൾ, അക്കൗണ്ടന്റ്, ഐ.ടി പ്രഫഷണലുകൾ, ഹാപ്പിനസ് സെന്റർ ഇൻ-ചാർജുകൾ, ഡിപ്പാർട്മെന്റ് മേധാവികൾ തുടങ്ങിയ ഉന്നത തസ്തികകളിൽവരെ ഒമാനികളെ അടുത്തിടെ നിയമിച്ചിട്ടുണ്ട്. തൊഴിൽ മേഖലകളിൽ സ്ഥിരമായി പരിശീലനം നൽകുന്നതിന് ആധുനിക സൗകര്യങ്ങളോടെ പരിശീലന കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പരിശീലനവും നൽകുന്നുണ്ടെന്ന് നാസർ ബിൻ മുബാറക് ബിൻ സലിം അൽ മാവാലി പറഞ്ഞു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത സ്വദേശികളെ ഫുഡ് സപ്ലൈ സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലും നിമിച്ചിട്ടുണ്ട്. ഇവരെ രാജ്യത്തിെൻറ വളർച്ചയിൽ പങ്കാളിയാക്കാനാണ് ലുലു ഗ്രൂപ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്. ആർ. ജനറൽ മാേനജർ പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിൽ സ്വദേശികൾക്ക് പാർട്ട് ടൈം തൊഴിൽ അവസരങ്ങൾ നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ഇതു നിരവധിപേർക്ക് ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും നാസർ ബിൻ മുബാറക് ബിൻ സലിം അൽ മാവാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.