ലുലു ഗ്രൂപ്പ് സലാലയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു
text_fieldsസലാല: മുൻനിര റീെട്ടയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ് സലാലയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. പുതുതായി ആരംഭിച്ച സലാല ഗ്രാൻറ്മാളിലാണ് ഒമാനിലെ 26ാമത്തെയും ആഗോള തലത്തിലെ 199ാമത്തെയും ഹൈപ്പർമാർക്കറ്റ് തുറന്നത്. ഒരു നിലയിലായി ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള പുതിയ സ്റ്റോർ സലാലയിലെ ലുലു ഗ്രൂപ്പ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും മാനേജ്മെൻറ് പ്രതിനിധികളും പെങ്കടുത്തു.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ആധുനിക രീതിയിലാണ് സ്റ്റോർ രൂപകൽപന ചെയ്തിരിക്കുന്നത്. ഭക്ഷണം, ഹോം ഫർണിഷിങ്, ഫാഷൻ, ഫുട്വെയർ, ഹൗസ്ഹോൾഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. സലാല ഗ്രാൻറ് മാളിലെ ലുലുവടക്കം ലോകോത്തര ബ്രാൻറുകളുടെ സാന്നിധ്യം ഖരീഫ് സീസണിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ഇത് വഴി ദോഫാർ മേഖലയുടെ വളർച്ചക്ക് സഹായകരമാവുകയും ചെയ്യും.
ഒമാൻ സർക്കാരും സലാല നഗരസഭയും മറ്റ് അധികൃതരും നൽകുന്ന പിന്തുണയിൽ ചടങ്ങിൽ സംസാരിച്ച ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി നന്ദി രേഖപ്പെടുത്തി. ഒമാനിൽ കൂടുതൽ പദ്ധതികൾ നടന്നുവരുകയാണ്. റൂവി, ജാലാൻ ബനീ ബുആലി, സമാഇൗൽ തുടങ്ങിയ സ്ഥലങ്ങിയ സ്ഥലങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. ഗ്രൂപ്പിെൻറ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണ് പുതിയ പദ്ധതികൾ. സ്വദേശികൾക്ക് നേരിട്ടും അല്ലാതെയുമുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികൾ സഹായിക്കുമെന്നും യൂസുഫലി പറഞ്ഞു.
സലാല ഗ്രാൻറ്മാളുമായുള്ള പങ്കാളിത്തം പ്രചോദനം നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ഒമാൻ ആൻറ് ഇന്ത്യ ഡയറക്ടർ എ.വി അനന്ത് പറഞ്ഞു. മാളിെൻറ ആങ്കർ സ്റ്റോർ ആകാൻ അവസരം നൽകിയതിൽ അദ്ദേഹം നന്ദിയറിയിച്ചു. ലുലുവിെൻറ വളർച്ചയിൽ പ്രധാനപ്പെട്ടതാണ് പുതിയ ഹൈപ്പർമാർക്കറ്റ്. കൂടുതൽ പദ്ധതികൾ തയാറായി വരുകയാണെന്നും എ.വി അനന്ത് പറഞ്ഞു.
മുടക്കുന്ന പണത്തിന് ഏറ്റവും മികച്ച സേവനങ്ങൾ ലഭിക്കുന്ന രീതിയിലാണ് സ്റ്റോർ ഒരുക്കിയിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് ഒമാൻ റീജ്യനൽ ഡയറക്ടർ കെ.എ ഷബീർ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഒാഫറുകളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.