ലുലുവില്‍ ‘ഡിസ്കവര്‍ അമേരിക്ക’ വിപണനമേള തുടങ്ങി
text_fieldsമസ്കത്ത്: ലുലുവില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ‘ഡിസ്കവര്‍ അമേരിക്ക’ എന്ന പേരിലുള്ള മേള ഈമാസം 13 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഒൗട്ട്ലെറ്റുകളിലാണ് നടക്കുക. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍ മാര്‍ക് ജെ. സിവിയേഴ്സ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബോഷര്‍ മുനിസിപ്പാലിറ്റി അധികൃതര്‍, ലുലു ഗ്രൂപ് അധികൃതര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ‘ഡിസ്കവര്‍ അമേരിക്ക’ മേള ലുലു ഒരുക്കുന്നത്. വൈവിധ്യപൂര്‍ണമായ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലക്ക് ഇവിടെ ലഭ്യമാണ്. ഭക്ഷ്യ, ഭക്ഷ്യേതര, ആരോഗ്യ, സൗന്ദര്യ വര്‍ധക വിഭാഗങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കാണ് മേളയില്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. മുന്‍നിര അമേരിക്കന്‍ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിപണനമേളയുടെ ഭാഗമായി പ്രത്യേക സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു റിയാലിന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന കൂപ്പണുകള്‍ നറുക്കെടുത്ത് അമേരിക്കയിലേക്കും തിരിച്ചുമുള്ള പത്ത് വിമാന ടിക്കറ്റുകള്‍ നല്‍കും. ഇത്തിഹാദ് എയര്‍ലൈന്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്‍െറ പ്രതീകമാണ് ഇത്തരം മേളകളെന്ന് അംബാസഡര്‍ മാര്‍ക് ജെ. സിവിയേഴ്സ് പറഞ്ഞു. വിവിധ രാജ്യങ്ങളുടെ സംസ്കാരവും രുചികളും അനുഭവിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ താല്‍പര്യമാണ് ലുലുവിലെ ഇത്തരം മേളകളെ വിജയിപ്പിക്കുന്നതെന്ന് ഒമാന്‍ ആന്‍ഡ് ഇന്ത്യ ഡയറക്ടര്‍ എ.വി. അനന്ത് പറഞ്ഞു.
വിപുലീകരണ പദ്ധതികളുടെ ഭാഗമായി ലുലു ഗ്രൂപ്പിന്‍െറ ഭക്ഷ്യ സംസ്കരണ കേന്ദ്രം അമേരിക്കയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വൈ ഇന്‍റര്‍നാഷനല്‍ എന്ന പേരില്‍ ന്യൂജേഴ്സിയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രം വടക്കേ അമേരിക്കയിലെ ഭക്ഷ്യ, ഭക്ഷ്യേതര, ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍ സംഭരിച്ചശേഷം ലുലു ഗ്രൂപ്പിന്‍െറ മിഡിലീസ്റ്റിലും ഇന്ത്യയിലുമുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.