Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല ഇ​ന്ത്യ​ന്‍...

മ​ബേ​ല ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ബി​രു​ദ​ദാ​ന​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ബേ​ല ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ബി​രു​ദ​ദാ​ന​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ബേ​ല ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​ബേ​ല: മ​ബേ​ല ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍നി​ന്നും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ച്ച് ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി ചു​വ​ടു​വെ​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ബി​രു​ദ​ദാ​ന​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ന്‍ ഗോ​ള്‍ഫ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഒ​മാ​നി​ലെ കാ​യി​ക യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്‍ മാ​ര്‍ക്ക​റ്റി​ങ് ഡ​യ​റ​ക്ട​റു​മാ​യ അ​ഹ്മ​ദ് ഫൈ​സ​ല്‍ അ​ല്‍ ജ​ഹ്ദാ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍മാ​ന്‍ സ​യ്യി​ദ് സ​ല്‍മാ​ന്‍, സ്കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഒ​മാ​ന്റെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഒ​മാ​ന്‍ ര​ണ്ടാ​മ​ത്തെ വീ​ടാ​ണെ​ന്നും എ​ല്ലാ​യ്‌​പ്പോ​ഴും ഓ​ർ​മ​യി​ല്‍ ഒ​മാ​ന്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ അ​ഹ്മ​ദ് ഫൈ​സ​ല്‍ അ​ല്‍ ജ​ഹ്ദാ​മി വി​ദ്യാ​ര്‍ഥി​ക​ളെ ഓ​ര്‍മ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യും ഒ​മാ​നു​മാ​യു​ള്ള വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍മാ​ന്‍ സ​യ്യി​ദ് സ​ല്‍മാ​ന്‍ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും ലോ​ക​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും പ്രാ​ധാ​ന്യ​വും, ജീ​വി​ത​ത്തി​ല്‍ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും സ്വ​ഭാ​വ​ത്തി​ന്റെ​യും സ​മൂ​ഹ​ത്തോ​ടു​ള്ള സേ​വ​ന​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​വും ആ​ശം​സ​പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും ചേ​ര്‍ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റും ഉ​പ​ഹാ​ര​വും ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsGraduation CeremonyMaabela Indian school
News Summary - Maabela Indian school conducted graduation ceremony
Next Story