Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല ബ​ദ​ര്‍ അ​ല്‍...

മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ ഒ​ന്നാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ ഒ​ന്നാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഒ​ന്നാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​​

Listen to this Article

മ​സ്‌​ക​ത്ത്: മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ഒ​ന്നാം വാ​ര്‍ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ലോ​ക ഡോ​ക്ടേ​ഴ്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ക്ട​ര്‍മാ​രു​ടെ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ക്കു​ള്ള ആ​ദ​ര​വു​ക​ളും കൈ​മാ​റി. വാ​ര്‍ഷി​ക സ്‌​പെ​ഷ​ല്‍ ഡി​സ്‌​കൗ​ണ്ട് കാ​ര്‍ഡി​നും തു​ട​ക്കം കു​റി​ച്ചു. മ​ബേ​ല​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, കോ​വി​ഡ​ട​ക്ക​മു​ള്ള നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ്​ റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ല്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പൂ​ര്‍ത്തി​യാ​ക്കി​യ​തെ​ന്ന്​ മാ​നേ​ജ്‌​മെ​ന്റ് പ​റ​ഞ്ഞു.

മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ​യി​ല്‍ ഇ​തി​ന​കം നി​ര​വ​ധി നൂ​ത​ന ചി​കി​ത്സ രീ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​എ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. പു​തി​യ മെ​ഡി​ക്ക​ല്‍ പ്രോ​ഗ്രാ​മു​ക​ള്‍ ല​ഭ്യ​മാ​ക്കി സൗ​ക​ര്യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം തു​ട​രും. കേ​ന്ദ്ര​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​നും പ്ര​തി​ബ​ദ്ധ​ത​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് സെ​ന്റ​ര്‍ ആ​രം​ഭി​ച്ച​ത് മു​ത​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ നി​ര​വ​ധി​യാ​യി​രു​ന്നു​വെ​ന്ന് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ ല​ത്വീ​ഫ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഒ​രു വ​ര്‍ഷം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ സം​തൃ​പ്ത​രാ​ണ്. രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഞ​ങ്ങ​ളു​ടെ സേ​വ​ന നി​ല​വാ​രം ഉ​യ​ര്‍ത്തു​ക​യും രോ​ഗി​ക​ളു​ടെ സം​തൃ​പ്തി ഒ​രു പ​രി​ധി​വ​രെ വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍ധി​ച്ചു​വ​രു​ന്ന രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി മ​ബേ​ല ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​സാ​ധാ​ര​ണ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മൊ​യ്തീ​ന്‍ ബി​ലാ​ല്‍ പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച കേ​ന്ദ്ര​മാ​ണ് ബ​ദ​ര്‍ അ​ല്‍ സ​മ​യെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഫി​റാ​സ​ത്ത് ഹ​സ​ന്‍ പ​റ​ഞ്ഞു. മ​ബേ​ല​യി​ല്‍ ലോ​കോ​ത്ത​ര ചി​കി​ത്സ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും സെ​ന്റ​റി​ലേ​ക്ക് മി​ക​ച്ച ഡോ​ക്ട​ര്‍മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫി​നെ​യും റി​ക്രൂ​ട്ട് ചെ​യ്ത​തി​നും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​നെ ചീ​ഫ് എ​ക്‌​സി. ഓ​ഫി​സ​ര്‍ പി.​ടി. സ​മീ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ​മ​യ​ത്താ​ണ് സെ​ന്റ​ര്‍ ആ​രം​ഭി​ച്ച​തെ​ന്നും വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ സ​മ​യ​ത്തും ആ​ശ്ര​യ യോ​ഗ്യ​മാ​യ ആ​രോ​ഗ്യ​പ​രി​ര​ക്ഷ സൗ​ക​ര്യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും സി.​ഒ. ഒ ​ജേ​ക്ക​ബ് ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ല്‍ ബ്രാ​ഞ്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​താ​യി ചീ​ഫ് മാ​ര്‍ക്ക​റ്റി​ങ്​ ഓ​ഫി​സ​ര്‍ കെ.​ഒ. ദേ​വ​സി പ​റ​ഞ്ഞു.

മ​ബേ​ല ബ​ദ​ര്‍ അ​ല്‍ സ​മ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എം.​ടി. ഹ​രീ​ഷ് സ്വാ​ഗ​ത​വും മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​റും കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ലൈ​ത്ത് അ​ല്‍ ഹ​ജ് ഹ​സ്സ ന​ന്ദി​യും പ​റ​ഞ്ഞു. അ​സി. മാ​നേ​ജ​ര്‍ ദി​വ്യ അ​നു പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​റ​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first anniversaryMabela Badr Al Sama Medical Center
News Summary - Mabela Badr Al Sama Medical Center Announces First Anniversary
Next Story