മബേല നൂറുൽ ഹുദാ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsമബേല: മബേല നൂറുൽ ഹുദാ തഅലീമുൽ ഖുർആൻ മദ്റസയുടെ ആഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ്-23 സംഘടിപ്പിച്ചു. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും സ്കൗട്ട്, ദഫ് പ്രദർശനങ്ങളും പരിപാടിയിൽ ശ്രദ്ധേയമായി. മബേലയിലെ സെവൻ ഡേയ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് ജാമിഅ അൽ ബാരി ഭാരവാഹി മുൻദിർ സഈദ് അൽ ഷബീബി ഉദ്ഘാടനം ചെയ്തു. സുൽത്താനിയ ഫൗണ്ടേഷൻ ഒമാൻ പ്രസിഡന്റ് ജാസിം മഹ്ബൂബി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹിലാൽ മുഹമ്മദ് അൽ ജാബിരി മുഖ്യാതിഥിയായി. സുൽത്താനിയ ഫൗണ്ടേഷൻ യു.എ.ഇ സെക്രട്ടറി ആരിഫ് സുൽത്താനി മുഖ്യ പ്രഭാഷണം നടത്തി. അതിഥികൾക്ക് ഉപഹാരവും സമ്മാനിച്ചു. തുടർന്ന് അസീം മന്നാനി, അബ്ദുൽ അസീസ് അസ്ഹരി, റംശാദ് സഖാഫി, അബ്ദുൽ കലാം നെസ്റ്റോ തുടങ്ങിയവർ സംസാരിച്ചു. ഹകീം കോട്ടയം സ്വാഗതം പറഞ്ഞു. മദ്റസ വിദ്യാർഥികൾക്കുള്ള സമ്മാനദാനം, മൗലീദ് സദസ്സ് എന്നിവയോടെ പരിപാടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.